Photo Courtesy- NDTV

TOPICS COVERED

റീല്‍സ് ചിത്രീകരിക്കാന്‍ ടവറിന് മുകളില്‍ കയറിയ യൂട്യൂബര്‍ കുടുങ്ങിയത് 5 മണിക്കൂര്‍. വൈറലാകാന്‍ ടവറിന് മുകളില്‍ വലിഞ്ഞു കേറിയ ഇയാള്‍ താഴെ ഇറങ്ങാനാകാതെ കുടുങ്ങി പോകുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് യുവാവിന്‍റെ സാഹസികത പണിയായത്. ഒടുവില്‍ അഗിനിരാക്ഷസേനയെത്തി മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയെത്തിക്കാനായത്. 

യൂട്യൂബറായ നീലേശ്വര്‍ എന്ന യുവാവ് വിഡിയോ ചിത്രീകരിക്കാന്‍ മൊബൈല്‍ ടവറില്‍ കയറുകയായിരുന്നു. ഇത് ഷൂട്ട് ചെയ്യാനായി ഒപ്പം ഒരുസുഹൃത്തിനെയും കൂട്ടിയിരുന്നു. യുവാവ് ടവറില്‍ കയറുന്ന ദൃശ്യങ്ങള്‍ ഇയാള്‍ താഴെ നിന്ന് പകര്‍ത്തി. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ സമീപവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടി. ഇതോടെ സുഹൃത്തായ യുവാവ് സംഭവസ്ഥലത്ത് നിന്ന് ചിത്രീകരണം നിര്‍ത്തി മുങ്ങി. താഴെ ഇറങ്ങനാകാതെ യുവാവ് ടവറിന് മുകളിലും കുടുങ്ങി. 

നാട്ടുകാര്‍ അഗ്നിരക്ഷസേനയില്‍ വിവരമറിയിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയെത്തിച്ചത്. സാഹസിക വിഡിയോ ചിത്രീകരിച്ച് തന്‍റെ യൂട്യൂബ് ചാനലില്‍ സബ്സ്ക്രൈബോഴ്സിനെ കൂട്ടാനായിരുന്നു യുവാവിന്‍റെ ലക്ഷ്യം.