TOPICS COVERED

യുപിയിലെ ഹാത്രസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം. 122 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചെന്ന് അധികൃതര്‍. ആയിരങ്ങള്‍ പങ്കെടുത്തെന്നും എണ്ണത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ അറിയിച്ചു. പന്തലില്‍ നിന്ന് പുറത്തേക്കുള്ള വഴി ഇടുങ്ങിയതായിരുന്നു. വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.