salma-shaik

TOPICS COVERED

ട്രെയിനിലേയും ബസിലേയും റീല്‍സ് ചിത്രീകരണം ഇപ്പോള്‍ ഒരു പുതിയ കാര്യമല്ല. ട്രാഫിക് സിഗ്നലില്‍ പോലും ഇപ്പോള്‍ റീല്‍സ് ചിത്രീകരണം നടക്കാറുണ്ട്. ഇത്തരം വിഡിയോ ചിത്രീകരണത്തില്‍ സഹയാത്രീകരും സോഷ്യല്‍ മീഡിയയും വിമര്‍ശനവും ഉന്നയിക്കാറുണ്ട്. റീല്‍സ് ചിത്രീകരണം ബസും ട്രെയിനും കടന്ന് ഇപ്പോള്‍ വിമാനത്തിലേക്കും എത്തിയിരിക്കുകയാണ്. 

സല്‍മ ഷെയ്​ക് എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വിമാനത്തില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ചിരിക്കുന്നത്. രജിനികാന്ത് ചിത്രം ബാഷയിലെ 'സ്​റ്റൈല്‍ സ്റ്റൈല്‍ ഡാ' എന്ന പാട്ടിനാണ് സല്‍മ വിമാനത്തില്‍ ചുവട് വച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്​തത്. 1.6 മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

നിരവധി കമന്‍റുകളും വീഡിയോയ്​ക്ക് വരുന്നുണ്ട്. ഒപ്പമുള്ള യാത്രക്കാരെ കൂടി പരിഗണിക്കണമെന്നും ഇത് പ്രൈവറ്റ് ജെറ്റല്ലെന്നുമാണ് ഒരാള്‍ കുറിച്ചത്. ഫ്ളൈറ്റൊക്കെ വൈകാനുള്ള കാരണം ഇപ്പോള്‍ പിടികിട്ടി എന്നാണ് മറ്റൊരു കമന്‍റ്. പൊതുശല്യമാവുന്നത് അവസാനിപ്പിക്കൂ എന്നാണ് മറ്റൊരു കമന്‍റ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി ആവശ്യമാണെന്നും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

The filming of reels has crossed the bus and train and has now reached the plane