viral-song-reels

മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം തിയറ്ററുകളെ ഇളക്കി മറിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‌ ഹിറ്റായ ഗാനമാണ് 'കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ' എന്ന ഗാനം. ഗുണ എന്ന സിനിമ തമിഴ് ചിത്രത്തിനായി  ഇളയരാജ തീർത്ത ഈണത്തിനൊപ്പം കമൽഹാസൻ തനിക്കുള്ളിലെ സംഗീതം കൂടി പകര്‍ന്നാണ് കൺമണി അൻപൊട് പാടിയത്.

എന്നാല്‍ പകരം വക്കാനില്ലാത്ത ആ പ്രണയ ഗാനത്തിന് സൗഹൃദത്തിന്‍റെ മുഖം നല്‍കിയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ ഗാനം എത്തിയത്. അന്നു മുതല്‍ ഇന്നുവരെ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങാണ്  ഈ ഗാനം. ആ സമയത്ത് വന്ന പല പാട്ടുകളും ഫീല്‍ഡ് ഔട്ട് ആയി പോയെങ്കിലും കണ്‍മണിയെ പുതിയ ഭാവത്തിലും രൂപത്തിലും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. തലമുറ വ്യത്യാസം പോലും ഇക്കാര്യത്തില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം. 

പാട്ടിന്‍റെ ഡിജെ വേര്‍ഷനാണ് ഇപ്പോള്‍ ട്രെന്‍ഡ്. നിരവധി ആളുകളാണ് പാട്ടിന് റീല്‍ ചെയ്യുന്നത്. ഡാന്‍സ് സ്കൂളിന്‍റെ പ്രമോഷന് വേണ്ടിയും ചിലര്‍ ട്രെന്‍ഡിനൊപ്പം ചേരുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല ഇന്ത്യയിലാകെ കണ്‍മണി ട്രെന്‍ഡ് പടര്‍ന്ന് പിടിച്ചിട്ടുണ്ട്.