വിവാഹ ആഘോഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹ ആഘോഷം സൈബര്‍ വാളുകളില്‍ നിറയുകയാണ്. യു.പിയിലെ ഒരു വിവാഹ ആഘോഷമാണ് വൈറലായത്. വരന്‍റെയും വധുവിന്‍റെയും എന്‍ട്രിയാണ് കല്ല്യാണം ശ്രദ്ധിക്കപ്പെടാനുള്ള കാരണം.
ഇരുവരും ബുള്‍ഡോസറിലാണ് വരന്‍റെ വീട്ടിലേക്ക് എത്തിയത്. യുപിയിലെ ഗൊരക്പൂരിലാണു സംഭവം. അലങ്കരിച്ച ബുള്‍ഡോസറിന്‍റെ മുന്നിലിരുന്ന് വരുന്ന വധുവിനെയും വരനെയും കാണാന്‍ നിരവധി ആളുകളാണ് വഴിയോരത്ത് കാത്തി നില്‍ക്കുന്നത്.
യോഗി ആദിഥ്യനാഥിന്‍റെ ആരാധകനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണ വര്‍മ എന്ന യുവാവാണ് ബുള്‍ഡോസറില്‍ വിവാഹയാത്ര ഒരുക്കിയത്. യു.പി മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ബുള്‍ഡോസറിലെ കല്ല്യാണ യാത്ര എന്നത് ശ്രദ്ധേയമാണ്.
വീഡിയോ കമന്‍റിലും ഇക്കാര്യം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ബുള്‍ഡോസര്‍ രാജിനോടുള്ള സ്നേഹം കൊണ്ടാണെന്നും യോഗി സ്റ്റൈലാണെന്നുമൊക്കെ കമന്‍റുകളുണ്ട്.