Anand-Ambani-and-Radhika-Merchant

ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങിലെ തരംഗം.വമ്പന്‍ താരനിര അതിഥികളായെത്തിയ വിവാഹം ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ചു. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും ടോണി ബ്ലെയറും വരെ വിരുന്നെത്തിയ വിവാഹവേദി ലോകോത്തര വി.ഐ.പികളുടെ സംഗമവേദിയായി മാറുകയായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ നിശ്ചയത്തോടെയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്.വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ഏകദേശം 5000 കോടിരൂപ ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇതാദ്യമായല്ല ആഡംബരക്കല്യാണങ്ങള്‍ നടക്കുന്നത്.മുന്‍പ് നടന്ന ചില ആഡംബരക്കല്യാണങ്ങള്‍ പരിചയപ്പെടാം..

ഇഷ അംബാനി– അനന്ത് പിരാമല്‍ വിവാഹം.

അംബാനി കുടുംബത്തിലെ മറ്റൊരു വിവാഹം നടന്നത് 2018 ഡിസംബറിലാണ്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകള്‍ ഇഷ അംബാനിയും അനന്ത് പിരാമലുമായുള്ള വിവാഹം.700 കോടി രൂപയായിരുന്നു ചിലവ് .അംബാനിക്കുടുംബത്തിന്‍റെ മുംബൈയിലെ വസതിയായ ആന്‍റിലയിലായിരുന്നു വിവാഹചടങ്ങുകള്‍. ഉദയ്പൂർ, ഇറ്റലിയിലെ ലേക്ക് കോമോ, മുംബൈ എന്നിവിടങ്ങളിലാണ് അനുബന്ധ ആഘോഷങ്ങൾ നടന്നത്. വധുവിൻ്റെ വിവാഹ സാരിക്ക് മാത്രം20 ലക്ഷം രൂപയായിരുന്നു ചെലവ്.

ലോക പ്രശസ്ത ഗായിക ബിയോണ്‍സ് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

Isha-Ambani-And-Anand-Piramal

വനീഷ മിത്തല്‍– അമിത് ഭാട്യ വിവാഹം

ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്‍റെ മകള്‍ വനീഷ മിത്തലിന്‍റയും അമിത് ഭാട്യയുടെയും വിവാഹമാണ് ഈ പട്ടികയിലുള്ള മറ്റൊരു ആഡംബര വിവാഹം.2004 ലായിരുന്നു ഈ വിവാഹം. ആറു ദിവസം നീണ്ടു നിന്ന വിവാഹത്തിന് 500കോടിയായിരുന്നു വിവാഹ ചിലവ്.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരും വിവാഹത്തില്‍ മുഖ്യാതിഥികളായിരുന്നു.

Vanisha-Mittal-And-Amit-Bhatia

ശ്രിഷ്ടി മിത്തലിന്‍റെയും ഗുല്‍രാജ് ബെഹലിന്റെയും വിവാഹം

ഉരുക്ക് വ്യവസായി പ്രമോദ് മിത്തലിന്റെ മകള്‍ ശ്രിഷ്ടി മീത്തലിന്‍റെയും ഗുല്‍രാജ് ബെഹലിന്റെയും വിവാഹമാണ്  മറ്റൊരു ആഡംബര വിവാഹം .2013 ഡിസംബറില്‍ സ്പാനിഷ് നഗരമായ ബാഴ്സലോണയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. മൂന്നു ദിവസം നീണ്ടു നിന്ന ചടങ്ങിന്‍റെ ചിലവ് 500 കോടിരൂപയായായിരുന്നു. 60 കിലോ ഭാരമുള്ള ആറു തട്ടുകളിലായാണ് വെഡിംങ് കേക്ക് ഒരുക്കിയത്. വിഭവങ്ങള്‍ ഒരുക്കാനായി ഇന്‍ഡ്യയില്‍ നിന്നും തായ്ലന്‍ഡില്‍ നിന്നും 200 ലധികം പാചകക്കാരെ പ്രത്യേകം നിയമിച്ചിരുന്നു. 

Shristi-Mittal-And-Gulraj-Behl

സുശാന്ത് റോയ്– റിച്ച അഹൂജ, സീമാന്റോ റോയ് -ചാന്ദിനി ടൂര്‍ വിവാഹം

സഹാറ ഇന്‍ഡ്യ പരിവാര്‍ ചെയര്‍മാന്‍ സുബാത്ര റോയിയുടെ  മക്കളായ സുശാന്ത് റോയിയുടെയും  സിമാന്‍റോ റോയിയുടെയും വിവാഹമാണ് മറ്റൊരു ആഡംബര വിവാഹം. 2004 ഫെബ്രുവരി പത്തിനായിരുന്നു സുശാന്ത് റോയിയും റിച്ച അഹൂജയും തമ്മിലുള്ള വിവാഹം. നാലു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 14 നായിരുന്നു സീമാന്‍റോ ചാന്ദിനി ടൂര്‍ വിവാഹം. ലഖ്നൗവിലെ സഹാറ സ്റ്റേഡിയമായിരുന്നു വിവാഹ വേദി.11000 അതിഥികളാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. കൂടാതെ അതേ വേദിയില്‍ വെച്ചു തന്നെ 110 പേരുടെ വിവാഹങ്ങള്‍ കൂടി നടന്നു. 

Subrata-Roys-Double-Wedding-For-Sons

അഡെല്‍ സാജന്‍– സന ഖാന്‍ വിവാഹം

ഡാന്യൂബ് ഹോംസിൻ്റെ സിഇഒ അഡെൽ സാജൻറെയും സന ഖാന്‍റെയും വിവാഹമാണ് മറ്റൊരു ആഡംബരക്കല്ല്യാണം.കോൺകോർഡിയ ക്ലാസ് ക്രൂയിസ് കപ്പലായ കോസ്റ്റ ഫാസിനോസയിൽ വെച്ചു നടന്ന വിവാഹത്തില്‍ 1500 ഓളം പോരാണ് പങ്കെടുത്തത്. 100 കോടിക്ക്മു കളിലായിരുന്നു വിവാഹച്ചിലവ്. പത്തു തട്ടുകളുള്ള കേക്കായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്. 

Adel-Sajan-And-Sana-Khan
wedding-in-cruice-ship
ENGLISH SUMMARY:

India’s Most Lavish and Expensive Weddings