ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹ വിശേഷങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ വാളുകള്‍ കയ്യടക്കി വച്ചിരിക്കുകയാണ്. പലയിടത്തെയും പ്രധാന ചര്‍ച്ച അംബാനി ചെലവിട്ട വന്‍തുകയാണ്. എന്നാല്‍ ഇത് അംബാനിയെ സംബന്ധിച്ചടത്തോളം ഒരു ദൂര്‍ത്തല്ലെന്ന വാസ്തവം സോഷ്യല്‍ മീഡിയ വെളിപ്പെടുത്തിയതോടെ ആ ചര്‍ച്ചകള്‍ക്ക് അവസാനമായി. എന്നാല്‍ വിവാഹം ഉറപ്പിച്ച നാള്‍ മുതല്‍ കമന്‍റ് ബോക്സ് കയ്യടക്കുന്ന ഒരു മോശം കമന്‍റിന് മറുപടിയുമായി ഇപ്പോള്‍ ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എത്തിയിട്ടുണ്ട്.
പണമാണ് എന്തിന്‍റെയും അടിസ്ഥാനമെന്നും അതുകൊണ്ടാണ് അനന്തിനെ വിവാഹം ചെയ്യാന്‍ രാധിക സമ്മതിച്ചതെന്നുമായിരുന്നു കമന്‍റുകള്‍. അച്ഛന്‍റെ പണം സുന്ദരിയായ ഭാര്യയെ അനന്ത് നേടിയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം സോഷ്യല്‍ മീഡിയ വാദങ്ങളെ അഥവാ നെഗറ്റീവ് കമന്‍റുകള്‍ക്കെതിരെ തന്നെ ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇരുവരുടെയും പ്രണയത്തെക്കുറിച്ചും പ്രതിസന്ധികളിലും ഒപ്പം നിന്ന വര്‍ഷങ്ങള്‍ നീണ്ടുനിന്ന സ്നേഹത്തെക്കുറിച്ചുമൊക്കെയാണ് പോസ്റ്റുകളില്‍ പലരും പറയുന്നത്. പ്രണയിച്ച പുരുഷന്‍റെ സൗന്ദര്യം നഷ്ടമായാല്‍ അവനെ വഴിയില്‍ ഉപേക്ഷിക്കുന്ന പെണ്‍കുട്ടിയല്ല രാധകയെന്നും ജീവിതത്തില്‍ വിജയിച്ച കരുത്തയായ പെണ്‍കുട്ടിയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജൂലൈ 12 ന് മുംബൈയിൽ വച്ച് വിവാഹിതരായത്. ഇതിനിടയില്‍ ആനന്ദിന് ഒരു രോഗം പിടിപെട്ടു. ഇതിന്‍റെ തല്‍ഫലമായി അനന്തിന്‍റെ ശരീരഭാരം നന്നേ വര്‍ധിച്ചു. അതായത് പ്രണയിച്ചിരുന്ന കാലത്തുണ്ടായിരുന്ന അനന്ത് അല്ലായിരുന്നു വിവാഹ സമയത്ത്. എന്നിട്ടും രാധിക അനന്തിനെ കൈവിട്ടില്ല, ചേര്‍ത്തുപിടിച്ചു. അവരൊന്നിച്ച് ഒരു ജീവിത്തതിലേക്ക് കാലെടുത്തുവച്ചു. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് കുടുംബങ്ങൾ കൂടുതൽ വിവരങ്ങള്‍ പങ്കിട്ടിട്ടില്ലെങ്കിലും, 2018 ൽ അനന്തിന്‍റെയും രാധികയുടെയും ഫോട്ടോ വൈറലായതോടെയാണ് കിംവദന്തികൾ പ്രചരിച്ചത്.
അനന്തും രാധികയും ബാല്യകാല സുഹൃത്തുക്കളാണ്. ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചത്. പിന്നീട് ഉപരിപഠനത്തിനായി രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലും അനന്ത് റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലും പോയി. 2018-ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് ഇരുവരുടെയും ചിത്രങ്ങൾ വൈറലായതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ ആരംഭിച്ചത്. അനന്തിന്‍റെ സഹോദരി ഇഷയുടെ വിവാഹ ചടങ്ങിലും രാധികയെയും കുടുംബത്തെയും കണ്ടതോടെ അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചു. പിന്നീട് അംബാനി കുടുംബത്തിന്‍റെ ചടങ്ങുകളിലെ നിറ സാന്നിധ്യമായി രാധിക. പ്രൊഫഷണൽ ഭരതനാട്യം നർത്തകിയായ രാധികയുടെ അരങ്ങേറ്റത്തിന് അംബാനികുടുംബം എത്തിയ ചിത്രങ്ങള്‍ രാധിക തന്നെ പങ്കിട്ടിരുന്നു. 2022 ഡിസംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖരും അടക്കം എത്തിയ കല്ല്യാണ ആഘോഷം അവസാനിച്ചത് മാസങ്ങള്‍ക്കൊടുവിലാണ്. വിവാഹ വസ്ത്രങ്ങളുടെ വിലയും സുഹൃത്തുക്കള്‍ നല്‍കിയ വാച്ചും ജസ്റ്റിന്‍ ബീബര്‍ അടക്കമുള്ള താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലവുമെല്ലാം അംബാനി കല്ല്യാണത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.