യുവാവ് പറഞ്ഞ തമാശ രസിക്കാതെ വന്നതോടെ ജിമ്മിലെ മഡ്ഗാര് ഉപയോഗിച്ച് യുവാവിന്റ തലക്കടിച്ച് ജിം പരിശീലകന്. മുംബൈയിലെ മലന്ദിലെ ജിമ്മില്‍വച്ചാണ് സംഭവം. ജിമ്മില്‍ പരിശീലനത്തിനെത്തിയ യോഗേഷ് ഷിന്‍ഡെ എന്ന യുവാവിനാണ് മാരകമായി പരുക്കറ്റത്. യോഗേഷ് നല്കിയ പരാതിയില്‍ ജിം പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. യോഗേഷ് ജിമ്മില്‍ പരിശീലനം നടത്തുന്നതും ഒരു പരിശീലകന്സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയംതന്നെ ഒരു പരിശീലകന് വളരെ ശാന്തനായി നടന്നുപോകുന്നതും ഒരു മഡ്ഗാര് എടുത്ത് തിരിച്ചുവരുന്നതും കാണാം. യോഗേഷിനറെ തൊട്ടടുത്തെത്തുംവരെ ഒരു ആക്രമണമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് മനസിലാവാത്ത തരത്തിലായിരുന്നു പെരുമാറ്റം. പിന്നാലെ മഡ്ഗാര് ഉയര്‍ത്തി യോഗേഷിന്റെ തലക്കടിക്കുന്നതും കാണാം.
ജിം പരിശീലകന്റെ പെട്ടെന്നുള്ള ആക്രമണത്തില്‍ മറ്റുള്ളവരെല്ലാം അമ്പരക്കുന്നതും അയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വേദനകൊണ്ട് പുളഞ്ഞ യോഗേഷ് തലയില്‍ കൈവച്ച് അവിടെ ഇരിക്കുന്നതും സിസിടിവിയില്‍ വ്യക്തമാണ്. ആക്രമണത്തിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമുണ്ടാ്യിരുന്നില്ല. വര്‍ക് ഔട്ടിനെക്കുറിച്ചെന്തോ സംസാരിച്ചത് പരിശീലകന് ഇഷ്ടപ്പെടാത്തതാവാം കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ഷിന്‍ഡെ പറഞ്ഞ തമാശയാണ് പരിശീലകനെ പ്രകോപിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.ജിം പരിശീലകന്റെ ആക്രമണത്തില്‍ ഷിന്‍ഡെയുടെ തലയോട്ടിയില്‍ രണ്ട് പൊട്ടലുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.