sickleave

സിക്ക് ലീവ് എടുക്കാന്‍ മാനേജര്‍ പറഞ്ഞ നിബന്ധന കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. രോഗം വരുന്ന സാഹചര്യങ്ങളില്‍ പെട്ടെന്ന് അവധി എടുക്കാനുള്ള സംവിധാനമായാണ് സിക്ക് ലീവ് തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്നത്. രോഗം വരുന്നത് മുന്‍കൂട്ടി അറിയിക്കാനുമാവില്ല. എന്നാല്‍ സിക്ക് ലീവ് ചോദിച്ച ജീവനക്കാരനോട് ഏഴു ദിവസം മുന്നേ അറിയിക്കണമെന്നാണ് ഒരു മാനേജര്‍ പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് മാനേജരുമായുള്ള വാട്​സാപ്പ് ചാറ്റിന്‍റെ സ്​ക്രീന്‍ ഷോട്ട് ജീവനക്കാരന്‍ പങ്കുവച്ചത്. റെഡ്ഡിറ്റിന്‍റെ ആന്‍റിവര്‍ക്ക് ഫോറത്തിലൂടെയാണ് ജീവനക്കാരന്‍ സ്​ക്രീന്‍ ഷോട്ട് പങ്കുവച്ചത്. 

ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാല്‍ ഇന്ന് ഓഫീസില്‍ വരാനാവില്ലെന്നുമാണ് ജീവനക്കാരന്‍ മാനേജരോട് പറഞ്ഞത്. ഇതിനു മറുപടിയായി സിക് ലീവോ കാഷ്വല്‍ ലീവോ എടുക്കണമെങ്കില്‍ എഴു ദിവസം മുമ്പേ അറിയിക്കണമെന്ന് മാനേജര്‍ റിപ്ലെ നല്‍കിയത്. എനിക്ക് അസുഖം വരാന്‍ പോവുകയാണെന്നു ഏഴു ദിവസം മുമ്പേ എങ്ങനെയാണ് ഞാന്‍ അറിയുന്നത് എന്നാണ് സ്​ക്രീന്‍ ഷോട്ട് പങ്കുവച്ച് ജീവനക്കാരന്‍ കുറിച്ചത്. 

അമ്പരപ്പോടെയാണ് പലരും പോസ്​റ്റിനോടു പ്രതികരിച്ചത്. ഏഴു ദിവസം കഴിഞ്ഞാല്‍ അസുഖം വരാന്‍ സാധ്യതയുണ്ട് എന്ന് എല്ലാ ദിവസവും മെയ്​ല്‍ ചെയ്യൂ, എത്ര നാള്‍ നീളുമെന്ന് നോക്കാം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്​തത്. മറ്റൊരാള്‍ സ്വന്തം അനുഭവം തന്നെയാണ് കുറിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യവേ താന്‍ പടവില്‍ നിന്നും വീണ് മുട്ടിന് പരുക്ക് പറ്റിയെന്നും ഉച്ച കഴിഞ്ഞുള്ള ഷിഫ്​റ്റിലായിരുന്ന താന്‍ സിക് ലീവ് ചോദിക്കുകയും ചെയ്​തുവെന്നും കമന്‍് ചെയ്​ത ആള്‍ പറഞ്ഞു. എന്നാല്‍ എങ്ങനെയെങ്കിലും ജോലി ചെയ്യണമെന്നും സിക് ലീവ് എടുക്കുകയാണെങ്കില്‍ രാവിലെ എട്ടു മണിക്ക് മുമ്പ് ചോദിക്കുകയും ചെയ്യണമെന്നുമാണ് മറുപടി നല്‍കിയത്. ഏടുത്ത തവണ വീഴുന്ന സമയം താന്‍ ഷെഡ്യൂള്‍ ചെയ്​ത് വെക്കാമെന്ന് പറ‍ഞ്ഞാണ് ഇദ്ദേഹം കമന്‍റ് അവസാനിപ്പിച്ചത്. 

ENGLISH SUMMARY:

The social world is shocked to hear the manager's requirement to take sick leave