TOPICS COVERED

മലയാളി ബാങ്ക് ഉദ്യോഗസ്ഥന്‍ കടലില്‍ ചാടി മരിച്ചത് ജോലി സമ്മര്‍ദ്ദത്താലെന്ന് ബന്ധുക്കളുടെ ആരോപണം . കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. മുംബൈയിലെ സ്വകാര്യ ബാങ്കില്‍ അസോഷ്യേറ്റ്  വൈസ് പ്രസിഡന്റായിരുന്ന പൂണെ സ്വദേശി അലക്സ് റെജിയാണ് കടലില്‍ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ഇയാള്‍ കടല്‍പാലത്തില്‍ നിന്നും ചാടുകയായിരുന്നു. 

മേലുദ്യോഗസ്ഥരിൽനിന്നു സമ്മർദമുണ്ടായെന്നും ഓഫിസിൽനിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ഭാര്യ ബെൻസി ബാബു, പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.മേലുദ്യോഗസഥരില്‍ നിന്നും ജോലി സംബന്ധമായ വിഷയങ്ങളില്‍ അലെക്സ് കടുത്ത സമ്മര്‍ദം നേരിടുകയായിരുന്നു. പത്തനംതിട്ട പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ അലക്സ് റെജി, പുണെ പിംപ്രി നിവാസി റെജി ഡാനിയേലിന്റെയും സൂസന്റെയും മകനാണ്. പൂനെയില‍ായിരുന്നു അലക്സ് റെജിയുടെ താമസം. 

Relatives alleged that a Malayali bank official jumped into the sea and died due to work pressure:

Relatives alleged that a Malayali bank official jumped into the sea and died due to work pressure. The incident happened last Monday. Pune native Alex Reggie, who was an associate vice president in a private bank in Mumbai, committed suicide by jumping into the sea. He jumped from the sea bridge shortly after attending a meeting at the bank on Monday.