Image Credit; x

Image Credit; x

എഡൽവിസ് മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാധികാ ഗുപ്തയ്ക്ക് ടൈംസ് കണക്ക് പ്രകാരം 41 കോടി രൂപയുടെ ആസ്ഥിയുണ്ട്. ഇത്രയും പണമുണ്ടായിട്ടും അവര്‍ എന്തുകൊണ്ട് ആഡംബര കാറുകൾ സ്വന്തമാക്കുന്നില്ല?. ഒരു പോഡ്കാസ്റ്റിലേ ചോദ്യത്തോട് രാധികാ ഗുപ്തയുടെ പ്രതികരണം ഇതായിരുന്നു.

'എന്നോട് പലരും പലവട്ടം ചോദിച്ച ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ആഢംബര കാറുകൾ വാങ്ങുന്നില്ല? ആഢംബര വാഹനങ്ങള്‍ വാങ്ങാനുള്ള പണമുണ്ടെങ്കിലും ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ഇന്നോവ കാറാണ്. ഞാൻ ഡ്രൈവ് ചെയ്യാറില്ല. ലക്ഷ്വറികാറുകള്‍ വാങ്ങിയാല്‍ തന്നെ അതിന്‍റെ മൂല്യം വളരെ വേഗം ഇടിയും . അതുകൊണ്ടാണ് അതിന് മുതിരാത്തത്.

ഫാന്‍സികാര്‍ സ്വന്തമാക്കണമെന്ന് പലപ്പോഴും മോഹം തോന്നിയിരുന്നു. ചെറിയൊരു കാലയളവില്‍ അത്തരം വാഹനങ്ങളുടെ മൂല്യം 30ശതമാനം വരെ ഇടിയുന്നതായാണ് അനുഭവം . അതിനാല്‍ ഇത്തരം ആഢംബരങ്ങൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു' – രാധിക ഗുപ്ത വിശദീകരിച്ചു. 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളാണ് രാധികാ ഗുപ്ത. 18 വർഷം മുൻപാണ് താൻ ബിരുദം നേടിയത്. ആ സമയത്ത് എന്താണ് ഫാൻസി ബാഗുകൾ ഉപയോഗിക്കാത്തതെന്ന ചോദ്യം നേരിട്ടിരുന്നെന്നും രാധിക പറഞ്ഞു. അന്നേ ഇത്തരം ചോദ്യങ്ങള്‍ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. ആരെയും കാണിക്കാനായി ഒന്നും ചെയ്യാന്‍ പാടില്ല എന്നതാണ് തന്‍റെ ശൈലിയെന്നും രാധിക ഗുപ്ത പറഞ്ഞു. 

ENGLISH SUMMARY:

Edelweiss' Radhika Gupta On Why She Doesn't Own Luxury Cars