robo-dog

TOPICS COVERED

ഓടും ചാടും പടികൾ കയറും.. എന്തിന് ഒറിജിനൽ നായയെ പോലെ ഷേക്ക് ഹാൻഡ് വരെ നൽകും ഇവൻ. കണ്ടവരെല്ലാം പറയുന്നു ഇവൻ പുലിയാണ് കേട്ടോ എന്ന്. ഒറിജിനൽ തോറ്റു പോകുന്ന പെര്‍ഫെക്ഷനാണ് ചിട്ടി റോബോ ഡോഗ് എന്ന റോബോട്ടിന്. 

 

സ്കൂളുകളിൽ  നിന്നെത്തിയ കുരുന്നുകൾ തൊട്ട് മുതിർന്നവർ വരെ ചിട്ടി റോബോ ഡോഗിന്‍റെ ഒറ്റച്ചാട്ടത്തിൽ ഫാനായി മാറി. ചെന്നൈയില്‍ നടന്ന ശാസ്ത്ര മേളയിലാണ് റോബോ ഡോഗ് ആരാധകരെ സൃഷ്ടിച്ചത്. സ്മാർട്ട് ഫോൺ വഴി ആപ്പിലൂടെ റോബോയെ നിയന്ത്രിക്കാം. 

വീട് പൂട്ടി യാത്ര പോകുമ്പോൾ സുരക്ഷയെ കുറിച്ചോർത്ത് ടെൻഷൻ വേണ്ട വേണ്ട. റോബോ ഡോഗ് ഏൽക്കും അക്കാര്യം. വീടിൻ്റെ ചില്ല് തകർന്നാലോ വാതിൽ തകർന്നാ.ലോ എന്തിന് ഗാസ് ഓഫ് ചെയ്യാൻ മറന്നാൽ പോലും റോബോ വഴി ആപ്പിലൂടെ ഫോണിലേക്ക് സന്ദേശം എത്തും. 

ENGLISH SUMMARY:

Chitti robot dog shines at science fair in Chennai.