ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരനാണ് മുകേഷ് അംബാനി. റിലയല്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ അദേഹത്തിന് കീഴില്‍ വിവിധ മേഖലകളിലായി നിരവധി കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. റീട്ടെയില്‍, ടെലികോം, ഫാര്‍മ എന്നിവയാണ് പ്രധാന ബിസ്നസ് മേഖലകള്‍. ഹാരുണ്‍ ഇന്ത്യ ധനികരുടെ പട്ടിക പ്രകാരം അബാനി കുടുംബത്തിന്‍റെ ആസ്ഥി 10,14,700 കോടിയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ വസതിയായ ആന്‍റിലയിലാണ് അദേഹത്തിന്‍റെ വാസം. ബ്യൂംബര്‍ഗ് ബില്ല്യണര്‍ പട്ടിക പ്രകാരം ലോകത്തിലെ 15ാമത്തെ ധനികനാണ് മുകേഷ് അംബാനി (2024 ഓക്ടോബര്‍ 20ലെ കണക്ക്). 2008 മുതല്‍ അദേഹത്തിന്‍റെ വാര്‍ഷിക ശമ്പളം 15 കോടിയായി നിശ്ചയിച്ചിരുന്നു.
Also Read; ബോബ് ഭീഷണി; കോടികളുടെ നഷ്ടം നേരിട്ട് വിമാന കമ്പനികള്‍
ഇപ്പോള്‍ അദേഹത്തിന്‍റെ സ്വകാര്യ ഡ്രൈവറുടെ ശമ്പളമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. അംബാനിയുടെ സ്വകാര്യ ഡ്രൈവറുടെ വാര്‍ഷിക ശമ്പളം 24 ലക്ഷം രൂപയാണ്. അതായത് മാസം 2 ലക്ഷം വീതം. 2017ലെ കണക്ക് അനുസരിച്ചുള്ള ഇന്ത്യാ ഡോട്കോം വാര്‍ത്തയെ അടിസ്ഥാനമാക്കി ദേശിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇപ്പോഴത്തെ ശമ്പളം അതിലും കൂടുതലായിരിക്കും.
Also Read; വൈദ്യുതി ഊറ്റി കുടിക്കുന്ന AI; ന്യൂക്ലിയർ ഊർജ്ജത്തിലേക്ക് കടക്കാൻ കമ്പനികൾ
എന്തിനാണ് ഇത്ര ശമ്പളം?
മുകേഷ് അംബാനി അടക്കമുള്ള ഹൈ പ്രൊഫൈല്‍ വ്യക്തികളുടെ ഡ്രൈവറാകുന്നത് ചില്ലറ കാര്യമല്ല. നീണ്ട പരിശീലനത്തിന് ശേഷമാണ് ഇത്തരം ആളുകളുടെ ഡ്രൈവറാകാനാകൂ. ആഡംബരം ഒപ്പം ബുള്ളറ്റ്പ്രൂഫ് വാഹനം കൈകാര്യം ചെയ്യാനറിഞ്ഞിരിക്കണം. യാത്രക്കാരുടെ സുഖവും, സുരക്ഷയും ഒരുപോലെ ശ്രദ്ധിക്കണം. എന്തെങ്കിലും അപകടമുണ്ടായാല്‍ പിന്തുടരേണ്ട സുരക്ഷ മാര്‍ഗങ്ങള്‍, ആക്രമണം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടി എന്നിവയിലും പരിശീലനം ലഭിച്ചിരിക്കണം. പ്രത്യേക ഏജന്‍സികളാണ് ഇത്തരം ഡ്രൈവര്‍മാരെ നല്‍കുന്നത്. എന്നാല്‍ അമ്പാനി കുടുംബത്തിന് ഡ്രൈവര്‍മാരെ നല്‍കുന്ന ഏജന്‍സി ഏതാണെന്നത് അവ്യക്തമാണ്.
Also Read; നിര്‍മല സീതാരാമന്‍റെ പേരില്‍ ഡേറ്റിംങ് ആപ്പില്‍ വ്യാജ പ്രോഫൈല്‍; ആരേയും ചിരിപ്പിക്കുന്ന ബയോയും
തന്‍റെ ജീവനക്കാര്‍ക്ക് ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതില്‍ ഉദാരമതിയാണ് മുകേഷ് അംബാനി. 2017ലെ കണക്കനുസരിച്ച് വീട്ടിലെ പാചകക്കാര്‍ക്ക് 2 ലക്ഷത്തിന് മുകളിലാണ് ശമ്പളം. മുകേഷ് അംബാനി രണ്ട് പേഴ്സണല്‍ അസിസ്റ്റന്‍റുമാര്‍ക്ക് 24 ലക്ഷം വീതമാണ് മാസ ശമ്പളം.