leopard-attack

വിഡിയോ എടുക്കാന്‍ വിളിച്ചുവരുത്തിയ യുവാക്കളെ ആക്രമിച്ച് പുലി. മധ്യപ്രദേശിലെ ഷഹ്‌ദോലിലാണ് സംഭവം. ഷഹ്ദോല്‍ മേഖലയിലേക്ക് പിക്‌നിക്കിനെത്തിയ ഒരു കൂട്ടം യുവാക്കള്‍ക്കു നേരെയാണ് പുലി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

സംഭവത്തിന്റെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. പുലിയെ കണ്ട് വിഡിയോ എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ വരു വരൂ വിഡിയോ എടുക്കട്ടെ എന്നു പറയുന്നതും പിന്നാലെ കുതിച്ചുപാഞ്ഞുവന്ന് പുലി ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം. നിമിഷനേരം കൊണ്ടാണ് സഞ്ചാരികളുടെ ആവേശം ഭയാനകമായ സാഹചര്യത്തിലേക്ക് മാറിയത്. ഒരാളുടെ ദേഹത്തേക്ക് കുതിച്ചുചാടുന്നതും അയാളെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഇതേ മേഖലയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സഞ്ചാരികള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായതായി സബ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ബാദ്ഷാ റാവത്ത് പറഞ്ഞു. ഉള്‍ക്കാടുകളിലേക്ക് പോവരുതെന്ന തരത്തില്‍ ഗ്രാമവാസികള്‍ക്ക് ഉള്‍പ്പെടെ നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതൊന്നും പാലിക്കാതെയാണ് ആളുകള്‍ പിക്‌നിക്കിനു വരുന്നതെന്നും ഓഫീസര്‍ വ്യക്തമാക്കുന്നു. 

Google News Logo Follow Us on Google News

Choos news.google.com news.google.com
Three people were injured after a leopard attacked them, in Madhya Pradesh's Shahdol area on Sunday.:

Three people were injured after a leopard attacked them, in Madhya Pradesh's Shahdol area on Sunday.