സൈബറിടത്താകെ വൈറലാകുകയാണ് തലയണ കവറിനുള്ളില്‍ ഇരിക്കുന്ന മൂര്‍ഖന്റെ വിഡിയോ.സോഫയില്‍ വെച്ചിരിക്കുന്ന തലയണ കവറിനുള്ളില്‍ ഇരിക്കുന്ന മൂര്‍ഖന്റെ വിഡിയോ ആണ് വൈറലായിരിക്കുന്നത്. അഭിഷേക് സന്ധു എന്നയാളുടെ ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ ഷെയര്‍ ചെയ്തത്.
വീട്ടിലെ സോഫയ്ക്ക് മുകളില്‍ വെക്കുന്ന തലയണ കവറിനുള്ളില്‍ പാമ്പിനെ കണ്ട വീട്ടുകാര്‍ പാമ്പുപിടിത്തക്കാരനെ വിളിച്ചു വരുത്തി. തുടര്‍ന്ന് പാമ്പു പിടിത്തക്കാരനെത്തി കവര്‍ തുറക്കുന്നു. കവര്‍ നന്നായി മാറ്റുമ്പോള്‍ മൂര്‍ഖര്‍ തല പുറത്തേയ്ക്കിടുന്നത് കാണാം, ഇരുമ്പു വടി ഉപയോഗിച്ച് കവര്‍ മാറ്റുമ്പോള്‍ പത്തി വിടര്‍ത്തി പാമ്പ് ചീറ്റുന്നതും വിഡിയോയിലുണ്ട്.