ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്സ് ബുക്ക് പോസ്റ്റിട്ട കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ വ്യാപക വിമര്‍ശനം. ‘ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല. ഇന്ത്യൻ കോഫീ ഹൗസ്. എനിക്ക് ഏറെ പ്രിയം  എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് കവി കുറിച്ചത്. 

ഇതിന് പിന്നാലെയാണ് വ്യാപക വിമര്‍ശനം. ഇന്ത്യൻ കോഫി ഹൗസ് അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ പോരെ, മറിച്ച് എന്തിന് ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഹസിക്കുന്നു എന്നാണ് കമന്‍റുകള്‍. ഏകെജിയുടെ പടമുണ്ടല്ലോ തനിക്ക് അത് മതിയില്ലെ, യഥാർഥ വർഗ്ഗീയത ഇതാണ്, എന്തിനാണ് കുത്തിത്തിരിപ്പ് ഇങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍.  

ENGLISH SUMMARY:

'The restaurant without Ganesha's photo', Coffee House Priyam; Criticism of Kuripuzha Sreekumar