holy-water-viral

വൃന്ദാവനത്തിലുള്ള ബന്‍കി ബിഹാരി ക്ഷേത്രത്തിന് നേരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ക്ഷേത്ര പുരോഹിതൻ ശാലു ഗോസ്വാമി . ബങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വെള്ളം എസിയിൽ നിന്നുള്ള വെള്ളമല്ലെന്നും , ഭഗവാന്‍റെ ശ്രീ കോവിലിൽ എ സി യൂണിറ്റ് സ്ഥാപിച്ചിട്ടില്ലെന്നും ശാലു ഗോസ്വാമി പറഞ്ഞു.

പുരോഹിതന്‍റെ പ്രതികരണം ഇങ്ങനെ ‘ഇത് എസി വാട്ടർ എന്ന് വിളിക്കുന്നവർ വിഡ്ഢികളാണ്. ഇത് സാധാരണ വെള്ളമല്ല. ഭഗവാൻ ബാങ്കെ ബിഹാരിയുടെ വിഗ്രഹവും, ശ്രീകോവിലും വൃത്തിയാക്കുമ്പോൾ പുറത്തേയ്‌ക്ക് പോകുന്ന വെള്ളമാണിത് . ഭഗവാന്റെ വിഗ്രഹത്തിൽ നിന്ന് വരുന്ന ജലത്തെ പുണ്യജലമായി തന്നെയാണ് കാണുന്നത് . ഈ കിംവദന്തി പ്രചരിപ്പിച്ചവർ മതത്തെ പരിഹസിക്കുകയാണ് ’–ശാലു ഗോസ്വാമി പറയുന്നു.

ആനയുടെ തലയുടെ രൂപത്തില്‍ കൊത്തിവച്ചിരിക്കുന്ന ശില്‍പത്തിലൂടെയാണ് ജലം ഒഴുകിയെത്തുന്നത്. തുമ്പികൈ ഉയര്‍ത്തിയിരിക്കുന്ന ആനയുടെ വായിലൂടെയാണ് ജലം ഇറ്റുവീഴുന്നത്. ഇത് തീര്‍ത്ഥമായി സേവിക്കുകയാണ് ഭക്തര്‍. പുണ്യജലമാണിത്. ഭഗവാന്‍ ശ്രീകൃഷണന്‍റെ അനുഗ്രഹ വര്‍ഷമാണിത് എന്നൊക്കെയാണ് ഭക്തജനങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഇത് എ.സിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളമാണെന്ന് ഒരു യൂട്യൂബര്‍ കണ്ടെത്തിയുന്നു.

ENGLISH SUMMARY:

its not ac water its actually banke bihari temple priest