AI Generated Images

വിവാഹശേഷം വളര്‍ത്തുനായയെ വീട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യം അമ്മായിയമ്മ നിരാകരിച്ചതിനെ തുടർന്ന് യുവതി വിവാഹം വേണ്ടെന്നു വെച്ചു. യുവതി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ പങ്കുവെച്ചത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് കാമുകനുമായുള്ള പ്രിയങ്കയുടെ വിവാഹം നിശ്ചയിച്ചത്. 

ആദ്യം ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം വളര്‍ത്തു നായയെ ഒപ്പം കൂട്ടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതോടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തന്‍റെ അമ്മ അസുഖബാധിതയാണെന്നും അതിനാല്‍ നായയെ പരിചരിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞതോടെ കാര്യങ്ങള്‍ വഷളായി.

നായയുടെ കാര്യങ്ങള്‍ പ്രധാനമായും താനാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ വരന്‍റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍, വരന്‍റെ അമ്മ നായയെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്തു. വീട്ടില്‍ ഇപ്പോള്‍ തന്നെ ഒരു നായയുണ്ടെന്നും മറ്റൊന്നിനെക്കൂടി നോക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി ഇതോടെയാണ് വിവാഹം വേണ്ടെന്ന് യുവതി തീരുമാനിച്ചത്. നായ തനിക്ക് കുഞ്ഞിനെപ്പോലെയാണെന്ന് പ്രിയങ്ക വ്യക്തമാക്കി.

ENGLISH SUMMARY:

An Indian woman decided to call off her wedding after her prospective mother-in-law refused to allow her to bring her dog to her new home post-marriage