ഇന്ത്യയിലെ ആദ്യ ഫൈവ് സ്റ്റാര്‍ ഹോട്ടലായ താജ്മഹല്‍ പാലസില്‍ നിന്നൊരു ചായ, അതും 2124 രൂപക്ക്. അതൊരു സ്വപ്നമായിരുന്നെന്നാണ് ഈ യുവാവ് പറയുന്നത്. ആര്‍ഭാടവും ആഢംബരവും തലപ്പൊക്കവും ഒത്തുചേര്‍ന്ന താജിലൊരു തവണയെങ്കിലും സന്ദര്‍ശിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നാണ് ഈ യുവാവ് പറയുന്നത്.
അദ്നന്‍ പത്താന്‍ എന്നു പേരുള്ള ഇടത്തരക്കാരനാണ് താജില്‍ പോയി ചായ കുടിച്ച് സ്വപ്നം നിറവേറ്റിയത്. ഹോട്ടലിനു പുറത്തുനിന്നും തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ച അദ്നന്‍ തന്റെ സ്വപ്നം വിഡിയോ ആയി ചിത്രീകരിച്ചിട്ടുമുണ്ട്. താജില്‍ പോയി ഒരു കപ്പ് ചായ കുടിക്കാം എന്നുപറഞ്ഞാണ് ഇയാള്‍ വിഡിയോ തുടങ്ങുന്നത്. അദ്നന്റെ വിഡിയോ ഇതിനോടകം 20 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
ഹോട്ടലിലേക്ക് പ്രവേശിക്കുന്ന വഴിയിലുടനീളം കണ്ട കാഴ്ചകളെല്ലാം അദ്നന്‍ കാഴ്ചക്കാരോട് വിശദീകരിക്കുന്നുണ്ട്. വശങ്ങളിലെല്ലാം കണ്ട കാഴ്ചകളില്‍ അമ്പരന്ന യുവാവ് താന്‍ ഒരു കൊട്ടാരത്തിലെത്തിയ പ്രതീതിയിലാണെന്നും പറയുന്നു. താജില്‍ സന്ദര്‍ശനം നടത്തിയ സെലിബ്രിറ്റികളുടെ ചിത്രങ്ങളുള്‍പ്പെടെ ഇരുവശങ്ങളിലും കാണാം.
കംഫര്‍ട്ടബിളായ ഒരു സീറ്റ് സ്വന്തമാക്കിയ യുവാവ് ചായ ഓര്‍ഡര്‍ ചെയ്യുന്നതും കുടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 1800 രൂപയുടെ ചായയ്ക്ക് ജിഎസ്ടി ഉള്‍പ്പെടെ 2124 രൂപ. ലക്ഷ്വറി ചായയാണെങ്കിലും രുചി അത്ര ലക്ഷ്വറി അല്ലെന്നാണ് യുവാവിന്റെ അഭിപ്രായം. ആവറേജ് ടേസ്റ്റ്, പത്തില്‍ അഞ്ച് മാര്‍ക്ക് കൊടുക്കാം . താജ് ഹോട്ടലിലെ ചായക്ക് അദ്നന്‍ പത്താന്‍ മാര്‍ക്കും നല്‍കിയാണ് വിഡിയോ അവസാനിപ്പിച്ചത്.