TOPICS COVERED

ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗം മൂന്നാംവർഷ വിദ്യാർഥിയും പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയ്നി ഡോക്ടറുമാണ് ഇയാൾ. സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാള്‍ ക്യാമറ വച്ചത്. 

രണ്ടുദിവസം മുൻപു ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതോടെ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്നു കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണു സംഭവത്തിനു പിന്നിൽ ഡോക്ടറാണെന്നു വ്യക്തമായത്. തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ENGLISH SUMMARY:

A postgraduate medical student of Govt Medical College near Hope College on Avinashi Road here was arrested on Saturday for planting a pen camera in a toilet at the administrative block of the govt hospital in Pollachi, where he has been getting training for the past 15 days.The Pollachi East police identified the arrested person as Venkatesh, 33, a native of Panamarathupatti village near Uthangarai in Krishnagiri district