ആലപ്പുഴയില്‍ വൈകല്യമുള്ള കുഞ്ഞ് ജനിച്ചത് സ്കാനിങ്ങിലെ പിഴവെന്ന് പരാതി. സ്വകാര്യ സ്കാനിങ് സെന്‍ററിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസ്. സ്കാനിങ് പരിശോധിച്ച ഡോക്ടര്‍ കുഞ്ഞിന് എന്തെങ്കിലും വൈകല്യത്തിന് സാധ്യതയുള്ളതായി പറഞ്ഞിട്ടില്ലെന്ന് കുഞ്ഞിന്‍റെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ഡോ. ഷേര്‍ളിയുടെ ഭാഗത്ത് തെറ്റുണ്ടായെന്നും സ്കാനിങ്ങ് സെന്‍ററിനും തെറ്റിപറ്റിയിട്ടുണ്ടെന്നും കുഞ്ഞിന്‍റെ അച്ഛനും ആരോപിച്ചു.
സംഭവത്തില്‍ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി. ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ഫ്ലൂയിഡ് കൂടുതലാണെന്ന് ദമ്പതികളെ അറിയിച്ചിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. ചികില്‍സാരേഖകള്‍ ശേഖരിക്കുമെന്നും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആലപ്പുഴ ഡിൈവ.എസ്.പി എം.ആര്‍.മധുബാബു പറഞ്ഞു. സ്കാനിങ് സെന്‍ററിനെക്കുറിച്ചും അന്വേഷണം നടത്തും