ന്യൂജെനാണ്, ടാറ്റു മാത്രം പോരe, കുറച്ച് ശ്രദ്ധ കിട്ടാന്‍ എന്തെങ്കിലു ഒരു വഴി വേണമെന്ന് ചെറുപ്പക്കാരന്‍. നേരെ ടാറ്റൂ സെന്‍ററില്‍ പോയി നാവുതന്നെ പിളര്‍ത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളർത്തൽ’. പാര്‍ലര്‍ ഉടമയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അണ്ണാശാലയ്ക്ക് സമീപം ടാറ്റൂ പാർലർ നടത്തി വന്ന ഹരിഹരൻ, സഹായി ജയരാമൻ എന്നിവരാണ് പിടിയിലായത്. ‘മോഡിഫിക്കേഷൻ കൾച്ചർ’ എന്നു വിശേഷിപ്പിച്ച് ഒട്ടേറെ യുവാക്കൾ ഇവിടെ നാവു പിളർത്തലിന് വിധേയരായതായി എന്നാണ് വിവരം. നാവ് പിളര്‍ത്തുന്ന വിഡിയോയും എക്സിലൂടെ പ്രചരിക്കുന്നുണ്ട്.
ശസ്ത്രക്രിയയ്ക്കു സമാനമായ സജ്ജീകരണങ്ങൾ ഒരുക്കിയാണ് ഇവർ നാവു പിളർത്തൽ നടത്തിയിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പരാതികൾ വര്‍ധിച്ചതോടെ നടത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.