സങ്കടത്തിലാണോ.. അതോ ടെന്‍ഷനിലാണോ.. മതിമറന്ന് സന്തോഷിക്കണം എന്നുണ്ടോ. എങ്കില്‍ പിന്നെ നേരെ പോകാം ചെന്നൈ ചിന്ദാദ്രിപ്പേട്ടിലേക്ക്. അവിടെ സുദര്‍ശന്‍ ചേട്ടന്റെ വീട്ടില്‍ ആയിരക്കണക്കിന് തത്തകള്‍ വന്നെത്തുന്ന വിസ്മയം കാണാം..
കുതിര്‍ത്ത അരിയും നിലക്കടലയുമാണ് ആഹാരമായി നല്‍കുന്നത്. കഴിച്ച് മതിയായവര്‍ പറന്നുപോകും. പിന്നെ മറ്റുള്ളവര്‍ക്ക് അവസരം നല്‍കും. രാവിലെ ആറിനും വൈകിട്ട് നാലിനുമാണ് തത്തകള്‍ക്ക് ആഹാരം നല്‍കുന്നത്. തത്തമാത്രമല്ല, പ്രാവും കാക്കകളും കുരുവികളുമെല്ലാം സുദര്‍ശന്റെ ചേട്ടന്റെ മട്ടുപ്പാവില്‍ ഹാജരാകും. അടുത്തിടെ ഒരു പൊന്‍മാന്‍ കുഞ്ഞുമായി ഒരു കുരുങ്ങനും ഇവിടെയെത്തി.
15 വര്‍ഷമായി ഇവര്‍ തത്തകള്‍ക്ക് ആഹാരം നല്‍കുന്നുണ്ട്. അങ്ങനെയാണ് പാരറ്റ് സുദര്‍ശന്‍ എന്ന വിളിപ്പേരും വീണത്. മെയ്യഴകന്‍ എന്ന ചിത്രത്തില്‍ ഇവിടുത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ കാഴ്ച കാണാന്‍ എത്തുന്നവരുടെ എണ്ണവും കൂടി
കാണാന്‍ വന്നവരൊക്കെ ഡബിള്‍ ഹാപ്പിയായാണ് മടങ്ങുന്നത്.
തന്റെ ബിസിനസില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗമാണ് തീറ്റയ്ക്കായി ചെലവാക്കുന്നത്. മുന്‍കൂട്ടി അറിയിച്ചശേഷം എത്തുന്നവര്‍ക്ക് എല്ലാം പക്ഷികളെ കാണാനും തീറ്റ കൊടുക്കാനും അവസരമുണ്ട്. വരുന്നവര്‍ക്കെല്ലാം കണ്ണും ക്യാമറയും നിറച്ച് മടങ്ങാം.