ഒരാള്‍ക്ക് ഒരു സമയം ഒരുകാര്യത്തില്‍ മാത്രമാണോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുക. അല്ലെന്നു തെളിയിക്കുകയാണു പ്രശ്സ്ത ചിത്രകാരന്‍ എബി എന്‍. ജോസഫ് ഫ്യൂഷന്‍ ഷോയിലൂടെ. തബല,ഫ്ളൂട്ട് വാദന പശ്ചാത്തലത്തില്‍ തല്‍സമയ ചിത്ര രചന നടത്തിയാണ് ലളിത കലാ അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായ എബി വിസ്മയിപ്പിക്കുന്നത്
വേദിയില്‍ ആരുടെയും മനം പിടിക്കുന്ന പുല്ലാങ്കുഴല്‍ സംഗീതം പരക്കുന്നു. അകമ്പടിയായി താളം പിടിപ്പിച്ചു ഉന്‍മാദത്തിലേക്കെത്തിക്കാനായി തബലയും. ഇതിനിടയില്‍ ഒരു ചിത്രം പിറക്കുന്നു. വിവിധ വര്‍ണങ്ങള്‍ പലരൂപത്തിലും താളത്തിലും പതിഞ്ഞതോടെ ഹരിപ്രസാദ് ചൗരസ്യയെന്ന ഇതിഹാസത്തിനു ആദരമായി
രീതിയും മാധ്യമവും ആസ്വാദനവുമെല്ലാം വ്യത്യസ്തമാണങ്കിലും കലകള്‍ ശാസ്ത്രങ്ങളുടെ സമന്വയാണന്ന സന്ദേശമാണ് ഇതിലൂടെ പകരുന്നത്.
പാലസ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യന്‍ ആര്‍ട് ഫെസ്റ്റിവലിലായിരുന്നു ഫ്യൂഷന്‍ ഷോ.തബലയില്‍ എം. സന്ദീപും പുല്ലാങ്കുഴലില്‍ ശ്രീനിധി കട്ടിയുമായിരുന്നു കൂട്ട്.