ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി ചെന്നൈ നഗരവും. വ്യത്യസ്തമായ സാന്‍റക്ലോസുകൾ വിപണി കീഴടക്കുകയാണ്. ബ്ലൂ ടൂത്ത് സ്പീക്കറുകൾ ഘടിപ്പിച്ച ക്രിസ്‌മസ് ട്രീകൾക്കും ആവശ്യക്കാർ ഏറെയാണ്.
പല വലുപ്പത്തിലും നിറത്തിലുമുള്ള സാന്താക്ലോസുകൾ. നൃത്തം ചെയ്യുകയും ഏണി കയറുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രിസ്മസ് ട്രീയിലുമുണ്ട് വെറൈറ്റി. ബ്ലൂ ടൂത്ത് സ്പീക്കറുകൾ ഘടിപ്പിച്ച ക്രിസ്മസ് ട്രീകളാണ് ഇക്കൂറി താരം. 4 മുതൽ 8 അടിവരെ ഇവയ്ക്ക് ഉയരമുണ്ട്. 4000 മുതലാണ് വില. നക്ഷത്രങ്ങളിലുമുണ്ട് പുതുമ. സ്റ്റൈലൊന്ന് മാറ്റിപ്പിടിച്ച് സ്റ്റാറുകളും വിപണിയിലെ സ്റ്റാറുകളായി. സ്നോമാനും റെയിൻ ഡീറിനുമെല്ലാം ഇക്കൂറി ആവശ്യക്കാർ ഏറെയാണ്.