ബിരിയാണിക്ക് പേര് കേട്ട നാടാണ് നമ്മുടേത്. ബാംഗളൂരിയൻ ബിരിയാണി, ചെട്ടിനാട് ബിരിയാണി, ദിണ്ടിഗൽ ബിരിയാണി പിന്നെ കേരളത്തിന്റെ സ്വന്തം കോഴിക്കോടൻ ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി ബിരിയാണി വിഭാഗങ്ങൾ രാജ്യത്ത് ഒട്ടേറെയാണ്. ഇപ്പോഴിതാ വൈറലാവാന്‍ ശ്രമിച്ച് എയറിലായ ഒരു ബിരിയാണുയുണ്ട്, ‘ഐസ്ക്രീം ബിരിയാണി ’.
മുംബൈയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസർ റാദിൽ ആണ് ഈ അസാധാരണ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വിഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടക്കുന്ന ഒരു ബേക്കിംഗ് കോഴ്സിന്റെ അവസാനമാണ് ഈ ഐസ്ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.
ബിരിയാണിക്കകത്ത് സ്ട്രോബറി ഐസ്ക്രീമും കാണാം. ബിരിയാണിയെ ഇങ്ങനെ നശിപ്പിക്കരുതെന്നും. ഇനി ഇത്തരം വിഡിയോകള്‍ ചെയ്യരുതെന്നുമാണ് കമന്‍റുകള്‍ കൂടുതല്‍.