മഞ്ഞുവീണ് കിടക്കുന്ന മലഞ്ചെരിവിലൂടെ 'സ്കേറ്റിങ്' നടത്തുന്ന ഹിമപ്പുലികള്‍ കൗതുക്കാഴ്ചയാകുന്നു. ലഡാക്കിലെ സന്‍സ്കര്‍ താഴ്വരയിലാണ് ഹിമപ്പുലികളുടെ ഉല്ലാസം. മഞ്ഞിലൂടെ ഇഴുകി നീങ്ങുന്നതും ഓടി മാറുന്നതും കളിക്കുന്നതുമെല്ലാം 28 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം.
ടൂര്‍ ഓപറേറ്ററായ താഷി സെവാങ് എന്നയാളുടെ എക്സ് ഹാന്‍ഡിലില്‍ നിന്നുമാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഈ വിഡിയോ പിന്നീട് ഐഎഎസ് ഓഫിസറായ സുപ്രിയ സാഹുവും പങ്കുവച്ചു.
പര്‍വതങ്ങളിലെ പ്രേതങ്ങളെന്നാണ് ഹിമപ്പുപുലികളെ വിളിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് ഇവയെ മനുഷ്യന് കാണാന്‍ കഴിയുന്നതും. ഹിമാലയത്തിലും ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളിലുമാണ് ഇന്ത്യയില്‍ ഹിമപ്പുലികളുടെ സാന്നിധ്യമുള്ളത്. നീളമേറിയ വാലും വലിപ്പമുള്ള മൂക്കും ഹിമപ്പുലികളുടെ സവിശേഷതയാണ്. കാട്ടാടുകളും യാക്കുകളുമാണ് സാധാരണയായി ഹിമപ്പുലികളുടെ ഭക്ഷണം. കൂര്‍ത്ത നഖങ്ങളും പല്ലുകളും ബലമേറിയ കൈകാലുകളുമാണ് ഇരയെ വളരെ വേഗത്തില്‍ കീഴടക്കാന്‍ ഹിമപ്പുലികളെ സഹായിക്കുന്നത്.