ചുമ്മാ ഒരു തമാശയ്ക്ക് ചോദിച്ചതാണ്, പാരാഗ്ലൈഡര്‍ ഇതിത്ര സീരിയസ് ആക്കുമെന്ന് യുവാവും വിചാരിച്ചില്ല. ഏതായാലും പറക്കലിനിടെ താഴെനിന്നും ലൈറ്റര്‍ ചോദിച്ച യുവാവിന് അത് നല്‍കി തിരിച്ചുപറന്ന പാരാഗ്ലൈഡറാണ് സോഷ്യല്‍മീഡിയയിലെ താരം. അപ്രതീക്ഷിതമായി സംഭവിച്ച കാര്യം ഇന്‍സ്റ്റഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തത്.
ഗോവയിലെത്തിയ യുവാവ് അസ്തമയ സൂര്യനെ കാണാന്‍ കുന്നിന്‍മുകളില്‍ ഇരിക്കവേയാണ് സംഭവം. ആ നേരത്താണ് പാരാഗ്ലൈഡറുടെ പറക്കല്‍ ശ്രദ്ധയില്‍പ്പെട്ടത്. ചുമ്മാ ഒരു തമാശയ്ക്ക് ഒന്നുവിളിച്ചു ചോദിച്ചു, ‘ബ്രോ ലൈറ്ററുണ്ടോ, ലൈറ്റര്‍?’ . യുവാവിന്റെ ചോദ്യം കേട്ട് സമീപത്തുനിന്നവരെല്ലാം ചിരിച്ചു. പക്ഷേ പാരാഗ്ലൈഡര്‍ കാര്യം അങ്ങ് സീരിയസാക്കി എടുത്തു. പതുക്കെ താഴ്ന്ന് പറന്ന് ആവശ്യക്കാരന് ലൈറ്ററും കൊടുത്തു മടങ്ങി. കണ്ടുനിന്നവര്‍ക്ക് അമ്പരപ്പും ചിരിയും ഒന്നിച്ചായിരുന്നു.
സെഡ് ഇന്‍ മോര്‍ജിം എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവക്കപ്പെട്ടത്. ‘ഗോവയില്‍ ഒരു മാലാഖ, ജീവിതത്തില്‍ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് വിഡിയോ പങ്കുവച്ചത്. ആദ്യഘട്ടത്തില്‍ത്തന്നെ വിഡിയോ കണ്ടത് രണ്ട് കോടിയിലേറെപ്പേരാണ്. വിശ്വസിക്കാന്‍ പ്രയാസമെങ്കിലും നടന്ന സംഭവമെന്ന് കാണികളും പറയുന്നു. സ്വപ്നസമാനമായ കാര്യം എന്നാണ് വിഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.