പ്രായാഗ്‌രാജിലെ മഹാകുംഭമേളയില്‍ താരമായ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാം.മുത്തുമാലകള്‍ വില്‍ക്കാനാെയത്തിയ പെണ്‍കുട്ടിയുടെ സൗന്ദര്യം വ്ലോഗര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ ഇന്‍ഡോര്‍ സ്വദേശിയായ മോണാലിസ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
ഗോതമ്പ് കതിരിന്റെ നിറവും ചാര കണ്ണുകളും. മഹാകുംഭമേളയിലെ താരമാണ് സ്വയം മോണാലിസയെന്ന് പരിചയപ്പെടുത്തിയ ഈ സുന്ദരി പെണ്‍കുട്ടി.
കുംഭമേളയില്‍ മുത്തുമാല വില്‍ക്കുകയായിരുന്ന മോണാലിസയെ കണ്ടവരെല്ലാം ഫോട്ടോ എടുക്കാനായി കൂടെ കൂടി. വ്ലോഗര്‍മാര്‍ മോണാലിസയുടെ സൗന്ദര്യം ക്യാമറ കണ്ണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിമിഷം നേരം കൊണ്ട് മോണാലിസ താരമായി. മെടഞ്ഞിട്ട മുടിയും മൂക്കുത്തിയുമിട്ട് എല്ലാവരോടും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന പെണ്‍കുട്ടി ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. മുന്‍ നിര ബ്രാന്‍ഡുകളെ ടാഗ് ചെയ്ത് മോണാലിസയെ മോഡലാക്കൂവെന്ന് നിര്‍ദേശിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ ന്യൂജെന്‍ കിഡ്സുകള്‍.