ട്രെയിനില്‍ നിന്ന് റയില്‍വേയുടെ പുതപ്പുകള്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്ന യാത്രക്കാരന്‍റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നിന്നുള്ള വിഡിയോയാണ് സൈബറിടത്തെ ചര്‍ച്ച. ചില യാത്രക്കാര്‍ തങ്ങളുടെ ലഗേജിനുള്ളില്‍ റയില്‍വേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഇവരെ കൈയോടെ പിടികൂടുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
റയില്‍വേ ജീവനക്കാര്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്കിടെ ചിലരുടെ ബാഗുകളില്‍ നിന്ന് റയില്‍വേയുടെ ബെഡ്ഷീറ്റും ടവ്വലും കണ്ടെത്തി. ‘എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. ഈ വൃത്തിയില്ലാത്ത പുതപ്പുകള്‍ എങ്ങനെ മോഷ്ടിക്കാന്‍ തോന്നി? പുതപ്പുകളില്‍ റയില്‍വേയുടെ ലോഗോ വരെയുണ്ട്, നാണമില്ലെ’, എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍.