Untitled design - 1

ഊട്ടി മുതുമലയില്‍ മദ്യക്കുപ്പി പിടിച്ചുനില്‍ക്കുന്ന കുട്ടിയാനയുടെ വിഡിയോ വൈറലായി. കുപ്പിയെടുത്ത് കടിക്കാന്‍  ശ്രമിച്ച് അവസാനം ഉപേക്ഷിച്ച് പോകുന്ന കുട്ടിയാനയുടെ വിഡിയോ ആണ് വൈറലായത്.

 

മുതുമല വന്യമൃഗസങ്കേതത്തിലെ പാതയോരത്ത് മേയുകയായിരുന്നു കുട്ടിയാന. മദ്യക്കുപ്പി തിന്നാനുള്ളതാണെന്ന് കരുതിയാണ് കുട്ടിയാന എടുത്തത്.

കാട്ടില്‍ വലിച്ചെറിയുന്ന മദ്യക്കുപ്പികള്‍ വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയാണെന്നും, ഇവയെ രക്ഷിക്കാന്‍ നിയമങ്ങള്‍ കടുപ്പിക്കുകയും കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും വേണമെന്ന ആവശ്യം ഇതിന് പിന്നാലെ ശക്തമാകുകയാണ്.