ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ദിനംതോറും കോടിക്കണക്കിന് തീർത്ഥാടകരാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്നയിടത്താണ് ഇത്തവണത്തെ മഹാകുംഭമേള. കുംഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും അതിൽ കുളിച്ചാൽ പാപങ്ങളെല്ലാം നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ നദികളിൽ സ്നാനം ചെയ്യുന്നതിനാണ് പ്രാധാന്യം. അതിന് മുന്‍പ് ശരീരം ശുദ്ധി വരുത്തണമെന്നുണ്ട്. ഇവിടെയാണ് സ്വന്തം കാമുകി പറഞ്ഞ് കൊടുത്ത ഐഡിയ കൊണ്ട് ദിവസവും നാല്‍പതിനായിരം രൂപ സമ്പാദിക്കുകയാണ് കാമുകന്‍.

പല്ല് തേക്കാന്‍ ആര്യവേപ്പിന്‍റെ തണ്ടാണ് യുവാവ് വിതരണം ചെയ്തത്. കാമുകിയാണ് ഇത്തരത്തിലൊരു ഐഡിയ പറഞ്ഞ് കൊടുത്തത്. ദിവസവും പതിനായിരം രൂപ വരെ ലാഭം കിട്ടുന്നുണ്ടെന്നാണ് യുവാവ് പറയുന്നത്. പല്ല് തേക്കാന്‍ എല്ലാവരും ആര്യവേപ്പിന്‍ തണ്ടാണ് ഉപയോഗിക്കുന്നതെന്നും ഇത്തരത്തിലൊരു ഐഡിയ പറഞ്ഞ് തന്ന കാമുകിയോടാണ് തനിക്ക് നന്ദിയെന്നും യുവാവ് പറയുന്നു.

ENGLISH SUMMARY:

A heartwarming story has emerged from the ongoing Maha Kumbh Mela in Prayagraj, Uttar Pradesh, where a young man has earned between ₹30,000 to ₹40,000 in just five days by selling neem chew sticks, known locally as 'datun.' He credits his girlfriend for the idea, highlighting the supportive nature of their relationship