കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്‍റെ വിഡിയോകൾ പകർത്തുകയും പങ്കുവെക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. സ്ത്രീകൾ കുളിക്കുന്നതിന്‍റെയും വസ്ത്രം മാറുന്നതിന്‍റെയും വിഡിയോകൾ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് ബംഗാൾ സ്വദേശിയിനെയാണ് പൊലീസ് പ്രയാഗ്‌രാജിൽ വച്ച് അറസ്റ്റ് ചെയ്‌തത്. അമിത് കുമാർ ഝായാ എന്നാണ് ഇയാളുടെ പേര്. ചോദ്യം ചെയ്യലിൽ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ നേടുന്നതിനും യൂട്യൂബിൽ പണം സമ്പാദിക്കുന്നതിനുമായി വിഡിയോകൾ ചിത്രീകരിച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
നേരത്തെ ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയാ നിരീക്ഷണ വിഭാഗമാണ് കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ കുളിക്കുന്നതിന്റേയും വസ്ത്രം മാറുന്നതിന്റേയും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയിരുന്നു. ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ദൃശ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.