അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ അമൃത്സറിലേക്കെത്തിക്കുന്നതിനെതിരെ വിമര്‍ശനവുമയി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. കേന്ദ്രനീക്കം പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ്. മാത്രമല്ല തീരുമാനത്തിന് പിന്നില്‍ കേന്ദ്രത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ടാമത്തെ വിമാനവും അമൃത്സറിലാണ് ഇറങ്ങന്നത്. വിമാനം ഇറക്കാൻ അമൃത്സറിനെ തിരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറയണം. പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ അമൃത്സറിനെ തിരഞ്ഞെടുത്തു. ഇത് ട്രംപ് നല്‍കിയ സമ്മാനമാണോ" എന്നായിരുന്നു ഭഗവന്ത് സിങിന്‍റെ ചോദ്യം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ എല്ലായ്പ്പോഴും പഞ്ചാബിനോട് വിവേചനം കാണിക്കുന്നു. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരവും ഉപേക്ഷിക്കുന്നില്ലെന്നും മാൻ ആരോപിച്ചു.
സ്വാതന്ത്യസമര കാലത്ത് ഇന്ത്യയില്‍ ജയിലിലടക്കപ്പെട്ടവരടെയും രക്തസാക്ഷികളായവരുടെയും എണ്ണം നോക്കിയാല്‍ പഞ്ചാബികളണ് മുന്നില്‍.
എന്നിട്ടും ബിജെപി പഞ്ചാബിനോട് അനിഷ്ടമാണ് പ്രകടിപ്പിക്കുന്നത്. കൂടാതെ അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നവരെ ഇന്ത്യ സ്വന്തം വിമാനത്തില്‍ തിരികെ കൊണ്ടുവരേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏറ്റവും അടുത്തുള്ള രാജ്യാന്തര വിമാനത്താവളമാണ് അമൃത്സർ. അതിനാലാണ് കുടിയേറ്റക്കാരുമായി വിമാനം അവിടെ ഇറങ്ങുന്നത്. നിങ്ങളുടെ അറിവില്ലായ്മ കാരണം വിഷയം രാഷ്ട്രീയവൽക്കരിക്കുകയും ഗൂഢാലോചന നിർത്തുക എന്നായിരുന്നു ഭഗവന്ത് സിങിന് ബിജെപിയുടെ ദേശീയ വക്താവ് ആർപി സിങിന്‍റെ മറുപടി