death-karnataka

TOPICS COVERED

തലമുടി കുറഞ്ഞതിന് ഭാര്യ നിരന്തരം പരിഹസിക്കുന്നുവെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. കര്‍ണ്ണാടക ചാമരാജ് നഗറില്‍ പരമശിവമൂര്‍ത്തി ആണ് ജീവനൊടുക്കിയത്. ഭാര്യ നിരന്തരം കളിയാക്കിയിരുന്നതായും മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

താന്‍ വീട്ടിലെത്തിയാല്‍ ഭാര്യ നിരന്തരം കളിയാക്കിയിരുന്നുവെന്നും മാനസികമായി ബുദ്ധിമുട്ടിലായെന്നും പരമശിവമൂര്‍ത്തി കുറിപ്പില്‍ പറയുന്നു. ഈ സംഭവം കടുത്ത മാനസിക സമ്മർദ്ദത്തിന് വഴിവച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. മരിച്ച പരമശിവയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

A man named Paramashivamurthy from Chamarajanagar, Karnataka, died by suicide, reportedly due to his wife constantly mocking him for his baldness. His suicide note mentioned that he was under severe mental stress due to her repeated taunts.