അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ആവേശത്തോടെയാണ് അവരെ വരവേറ്റത്. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്ന ഒരു കുറിപ്പുണ്ട് . സുനിത വില്യംസ് മലയാളി ആയിരുന്നുവെങ്കിൽ ലാൻഡ് ചെയ്ത ഉടനെ കേള്‍ക്കേണ്ടി വരുന്ന ചോദ്യങ്ങള്‍ എന്ന പേരിലാണ് കുറിപ്പ് തുടങ്ങുന്നത്. എന്തുകൊണ്ട് വില്യംസിനെ കൊണ്ടുപോയില്ല, സമയം ശരിയാണോന്ന് പണിക്കരോട് ചോദിച്ചോ?, ഭർത്താവിന് ഇത്രയും ദിവസം ഭക്ഷണത്തിന് എന്തു ചെയ്തു, ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. അഞ്ജലി ചന്ദ്രൻ ആണ് കുറിപ്പിട്ടിരിക്കുന്നത്.
FILE PHOTO: NASA astronauts Butch Wilmore and Suni Williams walk at NASA's Kennedy Space Center, on the day of Boeing's Starliner-1 Crew Flight Test (CFT)
കുറിപ്പ്
സുനിത വില്യംസ് മലയാളി ആയിരുന്നുവെങ്കിൽ ലാൻഡ് ചെയ്ത പാടെ അവർക്ക് നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങൾ മിക്കവാറും ഇങ്ങനെ ആയിരിക്കും.
1) എന്ത് കൊണ്ട് ഈ യാത്രയിൽ വില്യം നേ കൂടെ കൂട്ടിയില്ല?
2) കുറച്ച് ദിവസത്തേയ്ക്ക് എന്ന് പറഞ്ഞു പോയിട്ട് ഇത്രേം ദിവസം വൈകിയപ്പോൾ വീട്ടിലേക്ക് ആദ്യം വിളിച്ച് പറഞ്ഞോ ?
3) വില്യം ഈ യാത്രയ്ക്ക് സമ്മതം തന്നിരുന്നോ?
4) ഇത്ര ദിവസം വൈകുമ്പോൾ മക്കളുടെയും ഭർത്താവിൻ്റെയും ഭക്ഷണ കാര്യങ്ങൾക്ക് അവരെന്തു ചെയ്തു എന്നാലോചിച്ചില്ലേ ?
5) കുട്ടികളുടെ പരീക്ഷയ്ക്ക് ആരാണ് അവരെ ഇരുത്തി പഠിപ്പിച്ചത് ?
6)സ്വന്തം ഇഷ്ടപ്രകാരം ഇങ്ങനെ ഒരു യാത്ര പോവുമ്പോൾ തിരികെ തോന്നിയ പോലെ വന്നു കയറാൻ ഈ വീട് സത്രം ആണെന്നാണോ കരുതിയത് ?
7) ഇനി മേലാൽ വീടും കുടുംബവും വിട്ടു ഇങ്ങനെ ഒരു പരിപാടികൾക്കും പോവില്ല എന്ന് വാക്ക് തരുമല്ലോ ?
8) ഈ തോന്നിവാസങ്ങൾക്ക് മുഴുവൻ നിന്നെ പറഞ്ഞിട്ടും കാര്യമില്ല കൂട്ട് നിൽക്കുന്ന വില്യം നേ പറഞ്ഞാൽ മതി.
9) ഇങ്ങനെ എല്ലാത്തിനും സ്വാതന്ത്ര്യം തരുന്ന വില്യം നോട് നന്ദി പറഞ്ഞോ ?
നിന്‍റെ സമയം ശരിയാണോ എന്നത് മേലേപറമ്പിൽ ഗോവിന്ദ പണിക്കരുടെ അടുത്ത് പോയി നോക്കി വന്നിട്ട് ബാക്കി