ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഡല്‍ഹിയിലാകെ വൃത്തിയാക്കല്‍. മഴ വരുന്നതിന് മുന്‍പ് അഴുക്കുചാലുകളിലെ മാലിന്യം നീക്കുകയാണ് ലക്ഷ്യം. അരവിന്ദ് കേജ്‍രിവാളുമായി തമ്മിലടിച്ചിരുന്ന ലഫ്. ഗവര്‍ണര്‍, നേരിട്ടാണ് ശുചിയാക്കലിന് മേല്‍നോട്ടം വഹിക്കുന്നത്.
അശാസ്ത്രീയമായി നിര്‍മിച്ച ഓവുചാലുകളിലെ മാലിന്യം ശക്തിയായി വെള്ളം ചീറ്റിച്ച് ഒഴുക്കി കളയുകയാണ്. പ്ലാസ്റ്റിക് - ശുചിമുറി മാലിന്യങ്ങളാണ് അഴുക്കുചാല്‍ നിറയെ. ചെളി വാരി കരയില്‍ വയ്ക്കും, പിന്നീട് വാരി മാറ്റും. ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേന, മുഖ്യമന്ത്രി രേഖ ഗുപ്ത, പൊതുമരാമത്ത് വകുപ്പ് മന്ത്രി പര്‍വേഷ് വര്‍മ, എംപി ബാന്‍സുരി സ്വരാജ് എന്നിവരെല്ലാം പൊരിവേയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്നാണ് അഴുക്കുചാല്‍ വൃത്തിയാക്കലിന് മേല്‍നോട്ടം വഹിക്കുന്നത്.