snake-attack

തമിഴ്നാട്ടിലെ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാർ പാമ്പുകടിയേറ്റ് മരിച്ചു. മൂർഖനെ പിടികൂടുന്നതിനിടെ കടിയേൽക്കുകയായിരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മാർച്ച് 17നായിരുന്നു സംഭവം. കോയമ്പത്തൂരിലെ തൊണ്ടാമുത്തൂരിലെ ജനവാസമേഖലയിൽ പാമ്പുണ്ടെന്ന വിവരം ലഭിച്ചതോടെ സന്തോഷ് എത്തുകയായിരുന്നു. പാമ്പുപിടിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ സന്തോഷ് അബോധാവസ്ഥയിലായി. ഉടൻതന്നെ പ്രദേശവാസികൾ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ENGLISH SUMMARY:

Santhosh Kumar, a snake catcher from Tamil Nadu, passed away after being bitten by a snake while attempting to catch it. He was admitted to Coimbatore Medical College but succumbed to the injuries