dog-bike-viral

TOPICS COVERED

നായയെ ചങ്ങലയിൽ പൂട്ടി ബൈക്കിൽ ബന്ധിപ്പിച്ച് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുന്നയാളുടെ ദൃശ്യമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. രാജസ്ഥാനിൽ നിന്നുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സംഭവത്തിൽ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

ഉദയ്പൂരിലെ ബലിച്ച പ്രദേശത്താണ് സംഭവം. വിഡിയോയിൽ ഇയാൾ നായയെ ചങ്ങല കൊണ്ട് ബൈക്കിൽ ബന്ധിച്ച് ചിരിച്ചുകൊണ്ട് ബൈക്ക് ഓടിച്ചു വരുന്നത് കാണാം. ഈ ക്രൂരത ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരിയായ ഒരു സ്ത്രീ പെട്ടെന്ന് സംഭവത്തിൽ ഇടപെടുകയായിരുന്നു. അയാളുടെ വണ്ടി നിർത്തിച്ച അവർ താനൊരു മൃഗം ആണോ എന്ന് ചോദിച്ച് ആ മനുഷ്യനെ ശകാരിക്കുന്നത്  കാണാം.  ഉടൻതന്നെ അയാൾ നായയുടെ ചങ്ങല അഴിച്ച് മാറ്റി അതിനെ മോചിപ്പിക്കുന്നു. അപ്പോഴേക്കും അവിടെ കൂടിയ നാട്ടുകാർ ഇയാളെ ശകാരിക്കുന്നതും ഒടുവിൽ രക്ഷപ്പെടാനായി അയാൾ പരസ്യമായി മാപ്പ് പറയുന്നതും വിഡിയോയിൽ കേൾക്കാം.

ENGLISH SUMMARY:

A viral video has surfaced on the internet showing a person dragging a dog along the road, chained to a motorcycle. The incident, reported from Rajasthan, has sparked widespread criticism for the cruelty shown toward the animal.