മണിയറയിലെ ശബ്ദവും ബഹളവും കേട്ട് പൊറുതിമുട്ടിയ അയല്‍ക്കാരി നവദമ്പതിമാര്‍ക്കെഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. രാത്രി 10മണിക്ക് ശേഷം ദമ്പതികൾ ബഹളം വയ്ക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് വീട്ടമ്മയുടെ കത്ത്. അയൽക്കാരായ യുവ ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം അരോചകമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ദമ്പതികളുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും രാത്രികളിൽ അവരുടെ ബഹളം ഉറക്കത്തെയും പഠനത്തെയും തടസ്സപ്പെടുത്തുന്നുണ്ടെന്ന് അയൽക്കാരി കത്തിൽ വ്യക്തമാക്കുന്നു. സ്വന്തം പങ്കാളിയുമായുള്ള അടുപ്പമുള്ള നിമിഷങ്ങൾ ഉൾപ്പെടെ സജീവമായ ഒരു സാമൂഹിക ജീവിതം താനും ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ മറ്റുള്ളവരെ ശല്യപ്പെടുത്താതെ അത് ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും അവർ കത്തിൽ പറഞ്ഞു.
തന്‍റെ പ്രവൃത്തികൾ എപ്പോഴെങ്കിലും യുവ ദമ്പതികൾക്ക് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അയൽക്കാരി കത്തിലെഴുതി. പ്രവൃത്തി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ശേഷം ദമ്പതികൾ കൂടുതൽ ശബ്ദമുണ്ടാക്കുന്നതരത്തിലുള്ള ലൈംഗിക വേഴ്ച പരിമിതപ്പെടുത്തണമെന്നാണ് അയൽക്കാരിയുടെ പ്രധാന അഭ്യർഥന.