സിപ് അപ് എന്നത് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഇഷ്ടമാണ്. കൂട്ടുകൂടി ഇരുന്ന്, ചിരിയും കളിയുമായി സിപ് അപ് നുണയുന്ന ഒരു ബാല്യം നമുക്ക് പലർക്കും ഉണ്ടാവും.എന്നാൽ ഈ സിപ് അപ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ അറിയുന്നുണ്ടോ?
ഇപ്പോൾ ചർച്ചയായിരിക്കുന്നത്.ഈറ്റ് വിത്ത് ഡൽഹി എന്ന ഫുഡ് വ്ളോഗറാണ് ഇൻസ്റ്റാഗ്രാമിലെ തന്റെ ഒരു വിഡിയോയിലൂടെ ഒരു സിപ് അപ് നിർമാണം പങ്കുവെച്ചിരിക്കുന്നത്. വൃത്തിഹീനമായ ഒരു വീപ്പയിലാണ് ഈ സിപ് അപിന് വേണ്ട പാൽ സൂക്ഷിച്ചിരിക്കുന്നത്. ആ വീപ്പ കണ്ടാൽ തന്നെ അറപ്പ് തോന്നേണ്ടതാണ്. ശേഷം സിറപ്പും മറ്റും ഒഴിച്ച് ഇവ കലക്കും.
ശേഷം സിപ് അപ് കവറിലേക്ക് ആക്കുകയാണ്. വീപ്പയിൽ പിടിപ്പിച്ചിട്ടുള്ള ഒരു പൈപ്പിലൂടെയാണ് ഈ പ്രക്രിയ. ശേഷം അവ ഒരു കലക്കവെള്ളത്തിൽ കഴുകി വൃത്തിയാക്കും. എന്നിട്ട് നേരെ തണുപ്പിക്കും. കഴുകാത്ത നിലത്തിലിരുന്നും, ഷർട്ട് ഇടാതെയുമെല്ലാമാണ് ഇവർ ഇത് ഉണ്ടാക്കുന്നത്. നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.