sip-up-viral

TOPICS COVERED

സിപ് അപ് എന്നത് കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഇഷ്ടമാണ്. കൂട്ടുകൂടി ഇരുന്ന്, ചിരിയും കളിയുമായി സിപ് അപ് നുണയുന്ന ഒരു ബാല്യം നമുക്ക് പലർക്കും ഉണ്ടാവും.എന്നാൽ ഈ സിപ് അപ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ അറിയുന്നുണ്ടോ? 

ഇപ്പോൾ ചർച്ചയായിരിക്കുന്നത്.ഈറ്റ് വിത്ത് ഡൽഹി എന്ന ഫുഡ് വ്‌ളോഗറാണ് ഇൻസ്റ്റാഗ്രാമിലെ തന്റെ ഒരു വിഡിയോയിലൂടെ ഒരു സിപ് അപ് നിർമാണം പങ്കുവെച്ചിരിക്കുന്നത്. വൃത്തിഹീനമായ ഒരു വീപ്പയിലാണ് ഈ സിപ് അപിന് വേണ്ട പാൽ സൂക്ഷിച്ചിരിക്കുന്നത്. ആ വീപ്പ കണ്ടാൽ തന്നെ അറപ്പ് തോന്നേണ്ടതാണ്. ശേഷം സിറപ്പും മറ്റും ഒഴിച്ച് ഇവ കലക്കും.

ശേഷം സിപ് അപ് കവറിലേക്ക് ആക്കുകയാണ്. വീപ്പയിൽ പിടിപ്പിച്ചിട്ടുള്ള ഒരു പൈപ്പിലൂടെയാണ് ഈ പ്രക്രിയ. ശേഷം അവ ഒരു കലക്കവെള്ളത്തിൽ കഴുകി വൃത്തിയാക്കും. എന്നിട്ട് നേരെ തണുപ്പിക്കും. കഴുകാത്ത നിലത്തിലിരുന്നും, ഷർട്ട് ഇടാതെയുമെല്ലാമാണ് ഇവർ ഇത് ഉണ്ടാക്കുന്നത്.  നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

ENGLISH SUMMARY:

Sip-Up is a favorite treat enjoyed by both kids and adults, often bringing back childhood memories of laughter and fun. However, have you ever wondered how it is made? Recently, the topic has gained attention after food vlogger Eat With Delhi shared a video on Instagram showing the making of Sip-Up. The video reveals that the milk used for this treat is stored in an unhygienic barrel, which looks extremely unclean. The process involves mixing syrups and other ingredients, raising concerns about hygiene and food safety.