റോഡിലെ തർക്കങ്ങളിൽ പതിവായി കേൾക്കുന്ന ഒരു ചോദ്യമാണ്, ഈ റോഡ് നിന്റെ അപ്പന്റെ വക ആണോ എന്ന്...കൊച്ചി കളമശ്ശേരിയിലാണ് ഈ ചോദ്യം എങ്കിൽ ഇത് എന്റെ മോന്റെ റോഡ് ആണെന്ന് ധൈര്യത്തോടെ പറയാൻ പറ്റിയ ഒരിടമുണ്ട്.
അന്നത്തെ ആ പിള്ളേർ വളർന്ന് ഇപ്പോൾ 50 വയസ്സുകാരായി. പച്ചിലകൊണ്ട് മതിലിൽ എഴുതിയ പേരിതാ കളമശ്ശേരി നഗരസഭയുടെ ബോർഡിലുമായി.ഗൂഗിൾ മാപ്പിലും പേര് വന്നതോടെ ഒരു കൺഫ്യൂഷനും ഇല്ലാതെ റോഡിൽ എത്താം.