bjp-nda

ബിഹാറില്‍ സീറ്റ് വിഭജനത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് എന്‍.ഡി.എ.  ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത എന്‍.ഡി.എ. നേതൃയോഗത്തില്‍ ഘടകകക്ഷികള്‍ സീറ്റുകളുടെ കണക്കുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനംചെയ്ത അമിത് ഷാ  എന്‍.ഡി.എയുടെ റാലിയിലും പങ്കെടുത്തു .

എന്‍.ഡി.എ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ചേര്‍ന്ന മുന്നണി നേതൃയോഗത്തില്‍ ഘടകകഷി നേതാക്കള്‍ മല്‍സരിക്കാന്‍ താല്‍പര്യമുള്ള സീറ്റുകളുടെ കണക്ക് അമിത് ഷായ്ക്ക് നല്‍കിയെന്നാണ് വിവരം.തുടര്‍ചര്‍ച്ചകള്‍ വൈകാതെയുണ്ടാകും. ഭിന്നതകള്‍ പരിഹരിച്ച് നേരത്തെ പ്രചാരണത്തില്‍ സജീവമാകാനാണ് ബി.ജെപി നീക്കം.

ഗോപാല്‍ഗഞ്ചിലെ റാലിയില്‍ ലാലു പ്രസാദ് യാദവ് ഭരണകാലത്തെ രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത്. ലാലു - റാബറി ഭരണത്തില്‍ ജംഗിള്‍ രാജ് ആയിരുന്നു ബിഹാറില്‍. ഭാര്യയെ മുഖ്യമന്ത്രിയും മകളെ രാജ്യസഭാംഗവുമാക്കിയ ലാലു സാധാരണ ജനങ്ങള്‍ക്കായി ഒന്നുംചെയ്തില്ല. അഴിമതിയുടെ ഘോഷയാത്രയാണ് ആര്‍.ജെ.ഡി. ഭരണകാലത്ത് കണ്ടതെന്നും അമിത് ഷാ പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിയാണ് തന്നെ ആദ്യമായി മുഖ്യമന്ത്രിയാക്കിയതെന്ന് പറഞ്ഞ നിതീഷ് കുമാര്‍ ആര്‍.ജെ.ഡി. - കോണ്‍ഗ്രസ് സഖ്യത്തിനൊപ്പംചേര്‍ന്നത് തെറ്റായിരുന്നുവെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും റാലിയില്‍ വ്യക്തമാക്കി

ENGLISH SUMMARY:

The NDA in Bihar has started informal discussions on seat sharing for the upcoming elections, with reports indicating that coalition partners presented their seat numbers during a meeting attended by Union Home Minister Amit Shah. The discussions come after Amit Shah inaugurated various development projects in the state and participated in an NDA rally.