Image Credit: X/bojescelaluada
ഉത്തര്‍പ്രദേശിലെ ഔരയ്യയില്‍ നടന്ന ഞെട്ടിക്കുന്ന വിവാഹം കഴിഞ്ഞ ദിവസം വൈറലായതാണ്. ഭാര്യയുടെ പ്രണയം കണ്ടെത്തിയ ഭര്‍ത്താവ് കാമുമകന് വിവാഹം ചെയ്ത് നല്‍കിയ സംഭവത്തിന് ഇപ്പോള്‍ അതിഭയങ്കര ട്വിസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. ഭാര്യ തിരികെ പഴയ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് എത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് കാരണമായതാകട്ടെ പുതിയ ഭര്‍തൃവീട്ടിലെ അമ്മായിഅമ്മയും.
യുപിയിലെ സന്ത് കബീർ നഗറിലെ കട്ടർ ജോട്ട് ഗ്രാമത്തിൽ നിന്നുള്ള ബബ്ലു എന്ന യുവാവാണ് തന്‍റെ ഭാര്യ രാധികയെ അവരുടെ കാമുകന്‍ വികാസിന് വിവാഹം ചെയ്തു നല്‍കിയത്. 2017 ലാണ് രാധികയും ബബ്ലുവും തമ്മിലുള്ള വിവാഹം നടന്നത്. മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന ബബ്ലു വൈകിയാണ് ഭാര്യയുടെ ബന്ധത്തെ പറ്റി അറിയുന്നത്. കാര്യം സത്യമാണെന്ന് മനസിലാക്കിയ ശേഷം ബബ്ലു തന്നെയാണ് വികാസുമായി ഭാര്യ രാധികുടെ വിവാഹം നടത്തിയത്.
ചടങ്ങില്‍ ബബ്ലുവും മക്കളും പങ്കെടുക്കുകയും ചെയ്തിരുന്നു. എട്ടും അഞ്ചും വയസുള്ള രണ്ട് കുട്ടികളുടെ ചുമതല താന്‍ ഏറ്റെടുക്കുമെന്നും ബബ്ലു പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ ശേഷം ഗോരഖ്പൂരിലെ വികാസിന്റെ വീട്ടിലേക്ക് പോയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. ദിവസങ്ങൾക്ക് ശേഷം രാധികയോട് മുന്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത് വികാസിന്‍റെ അമ്മയാണ്. അമ്മയില്ലാതെ കുഞ്ഞുങ്ങൾ വളരുന്നത് കാണാന്‍ ആഗ്രഹമില്ലെന്നാണ് വികാസിന്‍റെ അമ്മ പറഞ്ഞത്.
'വികാസ് എന്റെ മകനാണ്. ബബ്ലുവിന്റെയും രണ്ട് കുട്ടികളുടെയും അടുത്തേക്ക് മടങ്ങാൻ ഞാൻ രാധികയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കൊച്ചുകുട്ടികളോട് എനിക്ക് വളരെ വിഷമം തോന്നി' എന്നാണ് അമ്മായിയമ്മ പറഞ്ഞത്. അമ്മായിയമ്മയുടെ വാക്കുകള്‍ രാധിക അനുസരിച്ചെന്ന് മാത്രമല്ല, ബബ്ലു അവളെ സ്വീകരിക്കുകയും ചെയ്തു.
രാധിക മറ്റൊരു വിവാഹം കഴിച്ചിരുന്നു. അവൾ നിരപരാധിയാണ്. ഞാൻ അവളെ തിരികെ സ്വീകരിക്കും ഇനി മുതൽ അവൾക്ക് എന്ത് സംഭവിച്ചാലും അതിന് ഞാൻ ഉത്തരവാദിയായിരിക്കും. ഞങ്ങൾ ഒരു കുടുംബം പോലെ ജീവിക്കും എന്നാണ് ബബ്ലു പറഞ്ഞത്.