അഡീനിയം ചെടികള്‍ ഇഷ്ടമുള്ളവരുണ്ടോ? വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് നേരെ പോകാം തിരുവള്ളൂരിലേക്ക്. പക്ഷേ വില കേട്ടാല്‍ ഞെട്ടും.
15 ഏക്കറില്‍ അഡീനിയം ചെടികളുടെ വിസ്മയിപ്പിക്കുന്ന കളക്ഷന്‍. ഒന്നും രണ്ടുമല്ല 12 ലക്ഷം രൂപ വരെയാണ് വില. പന്ത്രണ്ട് ലക്ഷമോ എന്ന് ചോദിക്കുന്നവരോട് ജലന്ദറിന് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ വെറും ചെടിയല്ല വാങ്ങുന്നത്, സമയമാണ്. 12 ലക്ഷം വിലയുള്ള അഡീനിയം ഇത്രയും വളരാന്‍ എടുത്തത് ഏതാണ്ട് 35 മതുല്‍ 40 വര്‍ഷമാണ്.
450 വ്യത്യസ്ത ഇനങ്ങളാണ് ജലന്ദറിന്‍റെ പക്കലുള്ളത്. 150 രൂപ മുതല്‍ 12 ലക്ഷം വരെ വിലയുള്ള അഡീനിയം ചെടികള്‍ ലഭ്യമാണ്. മുപ്പതിനലധികം വര്‍ഷമായി അദ്ദേഹം ചെടികള്‍ വളര്‍ത്തുന്നു. 15 പേരാണ് ജലന്ദറിന് കീഴില്‍ ചെടികളെ പരിപാലിക്കുന്നത്. രാസവളങ്ങളോ രാസകീട നാശിനികളോ ഉപയോഗിക്കുന്നില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് വരെ ഇദ്ദേഹത്തിന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.