ഇന്ത്യയുടെ എന്‍ജിനീയറിങ് വിസ്മയമായ പുതിയ പാമ്പന്‍ കടല്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.രാമേശ്വരത്ത് ഉച്ചയ്ക്ക് 12.45നാണ് ഉദ്ഘാടനം. ഇനി സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകള്‍.
നീലക്കടലിന് മുകളിലൂടെ വീണ്ടും ട്രെയിന്‍ കുതിച്ച് പായും. കുളിര്‍ക്കാറ്റേറ്റ് ആവോളം ആസ്വദിക്കാം നീലക്കടലിന്‍റെ ഭംഗി. കാത്തിരിപ്പുകള്‍ക്കൊടുവില്‍ പുതിയ പാമ്പന്‍ കടല്‍പ്പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.
രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍ പാലം. നിര്‍മാണച്ചെലവ് 535 കോടി. നീളം 2.08 കി.മീ. 99 തൂണുകള്‍. ട്രെയിനുകള്‍ക്ക് അനുവദനീയമായ പരമാവധി വേഗം മണിക്കൂറില്‍ 75 കി.മീ. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 22 മീറ്റര്‍. രാമേശ്വരത്ത് നിന്ന് താംബരക്കേത്തുള്ള പുതിയ ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ട്രെയിന്‍ കടന്നുപോയശേഷം പാലത്തിന്‍റെ വെര്‍ട്ടിക്കല്‍ ലിഫിറ്റ് സ്പാന്‍ ഉയര്‍ത്തി തീരസംരക്ഷണേസനയുടെ ചെറുകപ്പല്‍ കടത്തിവിടും. റെയില്‍വേയുടെ മറ്റു ചില പദ്ധതികളും ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. 1914–ല്‍ പണിത പഴയ പാലം പഴക്കവും സുരക്ഷാ കാരണങ്ങളും മുന്‍നിര്‍ത്തി 2022 ഡിസംബറില്‍ ഡി കമ്മിഷന്‍ ചെയ്യുകയായിരുന്നു.