നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്‌നേവ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് തലമുണ്ഡനം ചെയ്തു. കഴിഞ്ഞദിവസം സിങ്കപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മകന് പൊള്ളലേറ്റിരുന്നു. ആശുപത്രി വിട്ട മകന്‍ സുഖം പ്രാപിച്ചുവരികയാണ്. ഇതിനുള്ള നേര്‍ച്ചയായാണ് തലമുണ്ഡനം ചെയ്തത്.
തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അന്നയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ഏപ്രിൽ ഒൻപതിനു സിംഗപ്പുരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ പവൻ കല്യാണിന്റെയും അന്നയുടെയും മകൻ മാർക്ക് ശങ്കറിന് പൊള്ളലേറ്റിരുന്നു. കൈകൾക്കും തുടയ്ക്കും പരുക്കേറ്റ് സിംഗപ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാർക്കിനെ വെള്ളിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. പിന്നാലെ ശനിയാഴ്ച രാത്രി പവൻ കല്യാണും അന്നയും മാർക്കുമായി ഹൈദരാബാദിൽ എത്തിയിരുന്നു.