maharashtra-water-fall

TOPICS COVERED

മഹാരാഷ്ട്രയിലെ ലോണോവാലയില്‍  കുടുംബത്തിനൊപ്പം വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടത്തിനു സമീപം പുഴയിലെ ഒഴുക്കില്‍പെടുകയായിരുന്നു. ഇതേ കുടുംബത്തിലെ രണ്ടുപേരെ കാണാതായി. 

 

മുംബൈയില്‍ നിന്ന് 80 കിമീ അകലെയുള്ള  ഹില്‍ സ്റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ദുരന്തം. വിനോദയാത്രയ്ക്കെത്തിയ കുടുംബം പുഴയിലേക്കിറങ്ങിയതും അപ്രതീക്ഷിതമായി മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. മരിച്ചവ രണ്ടുപേരും കാണാതായ രണ്ടുപേരും കുട്ടികളാണ്. മുപ്പത്തിയാറുകാരി ഷഹിസ്ത അന്‍സാരി, പതിമൂന്നുകാരി ആമിന അന്‍സാരി, ഒന്‍പതുവയസുകാരി  ഉമേര അന്‍സാരി എന്നിവരാണ് മരിച്ചത്. 

നാല് വയസുകാരി അദ്നാന്‍ അന്‍സാരി, ഒന്‍പതുവയസുകാരി മറിയ സെയ്ദ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വെളിച്ചക്കുറവു കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു. എല്ലാവരും പുഴയുടെ നടുക്ക് ഒരുമിച്ച് കെട്ടിപ്പിടിച്ച് നിന്ന് നിലവിളിക്കുന്നതും ഒഴുക്ക് ശക്തമാകുന്നതോടെ ഒഴുകിപ്പോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ENGLISH SUMMARY:

Three members of a family were killed in a flash flood in Maharashtra's Lonowala while they were enjoying a waterfall with their family