പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

TOPICS COVERED

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ അയാള്‍ ധരിച്ചിരുന്നത് മാക്സി. പൊട്ടുകുത്തി വളകളണിഞ്ഞ് ലിപ്സ്റ്റിക്കും പൂശിയിരുന്നു. ഉള്‍വസ്ത്രങ്ങളും വസ്ത്രങ്ങളും സ്ത്രീകളുടേത്. ദുപ്പട്ടയില്‍ തൂങ്ങിയാണ് കാണപ്പെട്ടത് .ഉത്തരാഖണ്ഡ് പന്ത്നഗറില്‍  എയര്‍പോര്‍ട് അതോറിറ്റിയിലെ  ഉദ്യോഗസ്ഥനായ ആശിഷ് ചൗസാലിയുടെ മരണം നടന്നത് ജൂണ്‍ 24 നെങ്കിലും അന്വേഷണ സംഘത്തിന് സംശയങ്ങളിനിയും ബാക്കി.

സ്വയം ജീവനൊടുക്കിയതായി ആദ്യം തന്നെ നിഗമനത്തിലെത്തിയെങ്കിലും ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയില്ല.മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. ആരും ബലംപ്രയോഗിച്ച് കടന്നതായി ലക്ഷണമില്ല. ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്‍റെ പാടുകളുമില്ല. ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പമായിരുന്നു അവസാന മണിക്കൂറുകളില്‍. മൂവരും ഒന്നിച്ച് അത്താഴം കഴിച്ചു. പുറത്തു പോയി തിരികെ വന്നു.  പ്രഭാതത്തില്‍ അടുത്തുള്ള സ്ഥലത്തു പോകുന്ന കാര്യം സംസാരിച്ച ശേഷമാണ് മുറിയില്‍ കയറി വാതിലടച്ചത്. രാവിലെ ആളെ കാണാതായപ്പോള്‍ മുറി ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചിരുന്നു.

സഹപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആശിഷിനെക്കുറിച്ച്  നല്ലതേ പറയാനുള്ളു. കാര്യക്ഷമതയുള്ള മികച്ച ഉദ്യോഗസ്ഥന്‍. പിതോറഗഡ് ജില്ല സ്വദേശിയായ ആശിഷ് ഡെറാഡൂണില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ അസിസ്റ്റന്‍റ് മാനേജറായിരുന്നു. 32 വയസ്സുണ്ട്. ഭാര്യ സ്കൂള്‍ ടീച്ചറാണ്. രണ്ടര വയസ്സുള്ള മകളുണ്ട്.

കഴിഞ്ഞ ആറുമാസങ്ങളായി സ്വകാര്യതയെസംന്ധിച്ച് ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറ‍ഞ്ഞു. മുന്‍പില്ലാത്ത വണ്ണം മുറി പൂട്ടി ഒറ്റയ്ക്ക് കിടക്കാനാരംഭിച്ചു. കുടുംബത്തിനൊപ്പം നില്‍ക്കാന്‍ പിതോറഗഡ് എയര്‍പോര്‍ട്ടിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന രണ്ട് ബന്ധുക്കളെയും പൊലീസ്ചോദ്യം ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. സമൂഹമാധ്യമങ്ങളിലെ ആശിഷിന്‍റെ ഇടപെടലുകളും അന്വേഷണത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Misteries just around airport official death, The investigating team confused about his last appearance.:

Misteries just around airport official death. He was wearing a maxi when he was found hanging. wore bangles and lipstick. wore women’s underwear and clothing. He was found hanging from dupatta. The death of Ashish Chausali, an officer of the Airport Authority in Uttarakhand Pantnagar, took place on June 24. The investigating team confused about his last appearance.